കൊല്ലം : വലിയഴീക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസ പ്രകടനം . ബൈക്കിലെത്തിയ യുവാക്കളാണ് അപകടകരമായ രീതിയിൽ പ്രകടനം നടത്തിയത്. നാല് പേരടങ്ങിയ സംഘമാണ് റേസിംഗ് നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് അത് വഴി വന്ന കാറുമായി കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ച് യുവാക്കൾ.
സംഭത്തിൽ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കുകളിൽ ഒന്ന് എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പലക്കാട് സ്വദേശികൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. ബസ്സിന് മുന്നിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനായിരുന്നു നടപടി. ഹെൽമെറ്റും ലൈസൻസുമില്ലാതെ സ്‌കൂട്ടർ ഓടിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.വാളറ സ്വദേശി അനിതയുടെ പേരിലുള്ളതാണ് സ്‌കൂട്ടർ. അനിതയുടെ അച്ഛനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അച്ഛൻ ചെന്താമരയ്‌ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.
ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്‌ക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്‌ക്ക് 5000 രൂപയും ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ സഞ്ചരിച്ചതിന് 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.
















Comments