ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇസ്ലാമിക തീവ്രവാദികളെ ചോദ്യം ചെയ്തതതിൽ നിന്ന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മുൻ ബിജെപി വക്താവ് നുപൂർ ശർമയെ പിന്തുണയ്‌ക്കുന്നവരെയെല്ലാം കൊലപ്പെടുത്തണമെന്ന് ഗൂഢാലോചന നടത്തിയതായി പ്രതികൾ മൊഴി നൽകിയതായാണ് വിവരം.
നുപൂർ ശർമയെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളിൽ കമന്റിട്ടവരെ അടക്കം സംഘം ലക്ഷ്യമിട്ടിരുന്നു. ഇവരുടെ വിധി കനയ്യലാലിന്റേത് തന്നെയാണെന്ന് ഉറപ്പിച്ചാണ് ആസൂത്രണം നടത്തിയിരുന്നത്. കൊലപാതകത്തിനുള്ള മാർഗ നിർദ്ദേശം നൽകിയവർ തന്നെയാണ് കൊലയാളികൾക്ക് പരിശീലനവും നൽകിയിരുന്നതെന്നും മൊഴിയിലുണ്ട്.
നുപൂർ ശർമയെ പിന്തുണയ്‌ക്കുന്ന ഹിന്ദുക്കളെ വെടിവെച്ച് കൊല്ലരുതെന്നും ഐഎസ് മാതൃകയിൽ കഴുത്തറത്ത് കൊലപ്പെടുത്തണമെന്നും കൊലപാതക സംഘത്തിന് പ്രത്യേകം നിർദ്ദേശം ലഭിച്ചിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് മറ്റുള്ളവരിൽ ഭീതി പടർത്തുകയായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. കനയ്യയെ കൊലപ്പെടുത്തിയതിന് സമാനമായി പ്രതികൾ ഉദയ്പൂരിലെ ഒരു വ്യാപാരിയായ നിഥിൻ ജെയിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി വിവരങ്ങളുണ്ട്.
പ്രതികളായ മുഹമ്മദ് റിയാസിനും മുഹമ്മദ് ഗൗസിനും ആരാണ് പിന്തുണ നൽകിയത് എന്നതിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. ഇവരുടെ തീവ്രവാദ ബന്ധമടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.
















Comments