തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി വി ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ പ്ലസ് തമാശയാണെന്നും ഈ വർഷമാണ് നിലവാരം വീണ്ടെുത്തതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എ പ്ലസുകളുടെ എണ്ണം ദേശീയതലത്തിൽ തമാശയായിരുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെുത്തതെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. 1,25,509 പേരാണ് കഴിഞ്ഞ വർഷം എസ്എസ്എൽസിയിൽ മുഴുവൻ എ പ്ലസ് നേടിയത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമർശം.
ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമർശം
















Comments