അലാസ്‌കയിൽ മഞ്ഞ്മലയിൽ ഇടിച്ചതിനെ തുടർന്ന് നോർവീജിയൻ ക്രൂയിസ് കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂൺ 23ന് ഒരു മഞ്ഞുമലയിൽ ഇടിച്ചതിനെ തുടർന്ന് സിയാറ്റിൽ തുറമുഖത്ത് ഡോക്ക് ചെയ്തു. ക്രൂയിസ് കപ്പൽ അലാസ്‌കയിലെ ഹബ്ബാർഡ് ഗ്ലേസിയറിന് കുറുകെ കടക്കുന്നതിനിടെ ഒരു ചെറിയ മഞ്ഞ്മലയിൽ ഇടിച്ചതായി യാത്രക്കാരൻ എബിസി ന്യൂസിനോട് പറഞ്ഞു. ആർക്കും പരിക്കില്ല. കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഡോക്കുകളിൽ എത്തിച്ചു.
Cruise ship (NORWEGIAN SUN) hits a minor iceberg in Alaska. pic.twitter.com/sEoetEsrhi
— Damn, that's interesting! (@wowinteresting8) June 29, 2022
മഞ്ഞ് മലയിൽ ഇടിച്ചപ്പോൾ നോർവീജിയൻ കപ്പലായ സൺ ഉടൻ തന്നെ ജുനോവിലേക്ക് തിരിച്ചുവിട്ടു. അവിടെ അത് പരിശോധന നടത്തി. യുഎസ് കോസ്റ്റ് ഗാർഡും പ്രാദേശിക മാരിടൈം അധികൃതരും ചേർന്ന് ‘വേഗത കുറച്ച്’ സിയാറ്റിലിലേക്ക് മടങ്ങാൻ കപ്പലിന് അനുമതി നൽകിയതായി കമ്പനിയുടെ വക്താവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ജൂൺ 28ന് സിയാറ്റിൽ തുറമുഖത്തെത്തി യാത്ര ആരംഭിച്ചു. കപ്പലിന്റെ തുടർന്നുളള യാത്രകൾ റദ്ദാക്കിയിട്ടുണ്ട്.
കപ്പലിന്റെ മുൻഭാഗം ജലോപരിതലത്തിനു മുകളിൽ നിൽക്കുന്ന മഞ്ഞുപാളിയിൽ ഇടിക്കുന്നതായി ഡെക്കിൽ നിന്ന് എടുത്ത വീഡിയോയിൽ കാണിക്കുന്നു. നാഷണൽ സ്‌നോ ആൻഡ് ഐസ് ഡാറ്റാ സെന്റർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് വെള്ളത്തിന് മുകളിൽ 3.3 അടി മാത്രം കാണിക്കുന്നതും ഉപരിതലത്തിന് താഴെ 6.6 അടി മറഞ്ഞിരിക്കുന്നതുമായ ഒരു മഞ്ഞ്മലയാണ്. നോർവീജിയൻ കപ്പലായ സണ്ണിന്റെ യാത്രക്കാരുടെ അഭിപ്രായത്തിൽ മഞ്ഞുമലയിൽ ശക്തമായി ഇടിച്ചപ്പോൾ ഒരു കുലുക്കം അനുഭവപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ചിലർ വീഴുകയും ചെയ്തു.
















Comments