ലക്‌നൗ: പ്രവാചക വിമർശനം നടത്തിയെന്ന പേരിൽ ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്ത ഹിന്ദു സമാജ്‌വാദി പാർട്ടി നേതാവ് കമേഷ് തിവാരിയുടെ ഭാര്യയ്‌ക്ക് വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്താണ് കമേഷ് തിവാരിയുടെ ഭാര്യ കിരൺ തിവാരിയ്‌ക്ക് ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്ലാമിക തീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസമാണ് കിരൺ തിവാരിയ്‌ക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. വെളുത്ത കവറിലാക്കി ആരോ വീടിന് മുൻപിൽ ഉപേക്ഷിക്കുകയായിരുന്നു. ജൂൺ 22 എന്ന് തിയതി രേഖപ്പെടുത്തിയിരുന്ന കത്ത് ഉറുദു ഭാഷയിൽ ആയിരുന്നു. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ ചിലരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളും ഉണ്ടായിരുന്നു. ഇതിന് മുകളിൽ ചുവന്ന മഷികൊണ്ട് വെട്ടിയിട്ടുണ്ട്. കത്ത് ലഭിച്ചയുടനെ തന്നെ കിരൺ തിവാരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രവാചക വിമർശനം നടത്തിയെന്ന പേരിൽ 2018ലായിരുന്നു കമലേഷ് തിവാരിയെ ഇസ്ലാമിക തീവ്രവാദികൾ അതി ക്രൂരമായി കൊലപ്പെടുത്തിയത്. അദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകൾ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
















Comments