ന്യൂഡൽഹി: ആൾട്ട് ന്യൂസിന് പാകിസ്താനിൽ നിന്നും സിറിയയിൽ നിന്നും ധനസഹായം ലഭിച്ചുവെന്ന് തെളിഞ്ഞതിന് പിന്നാലെ ചാനലിന്റെ സംഭാവന സ്വീകരിക്കുന്ന റേസർ പേ അക്കൗണ്ട് അപ്രത്യക്ഷമായി.
ഹിന്ദുമതത്തെയും ദൈവങ്ങളെയും അധിക്ഷേപിച്ച കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് വിദേശസഹായം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായത്. ഇത് വിവാദമായതോടെയാണ് ബിസിനസ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ നിന്ന് കമ്പനിയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്.
അതേസമയം സുബൈറിനെതിരെയുള്ള കേസിനെ വിമർശിച്ച് പോസ്റ്റിടുന്ന ട്വിറ്റർ ഉപയോക്താക്കളിൽ അധികവും പാകിസ്താനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ആളുകളാണെന്ന് ഡൽഹി പോലീസ് കണ്ടെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചിലർ ഇയാളെ അനുകൂലിച്ച് ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. സുബൈറിന്റെ പ്രവൃത്തികളെ ന്യായീകരിക്കുന്ന വിധമായിരുന്നു ട്വീറ്റുകൾ.
















Comments