വാഷിംഗ്ടൺ: നടി പ്രിയങ്ക ചോപ്ര ന്യൂയോർക്ക് ആസ്ഥാനമാക്കി ആരംഭിച്ച പുതിയ ബിസിനസ് സംരംഭത്തെ ചുറ്റിപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവം. മനീഷ് ഗോയൽ എന്ന ബിസിനസ് പാർട്ണറിനൊപ്പം ‘സോനാ ഹോം’ എന്ന ഹോംവെയർ ലൈനാണ് നടി ആരംഭിച്ചത്. ബിസിനസ് ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ വ്യാപക വിമർശനമാണ് നടിക്ക് നേരിടേണ്ടി വരുന്നത്.
ബിസിനസിന്റെ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് 198 ഡോളർ ആണ് സാധനങ്ങളുടെ പ്രാരംഭ വില. ഇന്ത്യൻ രൂപയിൽ 15000 രൂപയ്‌ക്ക് തുല്യമായ തുകയാണിത്. ഭക്ഷണം കഴിക്കുന്ന ഒരു പ്ലേറ്റിന്റെ വിലയാണിത്.
ഇന്ത്യൻ സംസ്‌കാരത്തിനും പാരമ്പര്യത്തിലും പ്രചോദിതമായി ഡിന്നർ വെയർ, ടേബിൾ ലിനൻ, മറ്റ് ദൈനംദിന അലങ്കാര വസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന ആഡംബര ശ്രേണിയാണ് നടി അവതരിപ്പിച്ചത്. എന്നാൽ പ്രാരംഭവില തന്നെ അൽപ്പം കൂടിപ്പോയില്ലേ. ഇത് ആളുകളെ ഉൽപ്പന്നങ്ങളോടുള്ള താൽപര്യം കുറയ്‌ക്കും എന്നൊക്കെയാണ് വിമർശനം. അതേസമയം ആഡംബര പ്രിയരെ ഉദ്ദേശിച്ചാണ് സംരംഭമെന്നും അതിന് തയ്യാറായവർ പ്രിയങ്കയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ മതിയെന്നും നിർദ്ദേശിക്കുന്നവരുമുണ്ട്
Comments