അഹമ്മദാബാദ്: ജയിലിൽ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ്. തീസ്റ്റ സെതൽവാദാണ് ജയിലിൽ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒരു അസാധാരണ കുറ്റവാളിയോ തടവുപുള്ളിയോ അല്ലെന്നും അതിനാൽ അവർക്ക് ജയിലിൽ പ്രത്യേക സുരക്ഷ ആവശ്യമാണെന്നും ടീസ്റ്റയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ ദിവസമാണ്തീസ്റ്റ സെതൽവാദിനെയും മുൻ ഡിജിപി ആർബി ശ്രീകുമാറിനെയും അഹമ്മദാബാദ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിന് പിന്നാലെയാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയത്.
വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമായിരുന്നു ടീസ്റ്റയെ കോടതിയിൽ ഹാജരാക്കിയത്. വ്യാജരേഖ ചമയ്‌ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയായിരുന്നു തീസ്റ്റയുടെ അറസ്റ്റ്.
ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകളിൽ കൃത്രിമം കാട്ടി എന്നാരോപിച്ചായിരുന്നു ആക്ടിവിസ്റ്റ് തീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിൽ ഇരകളായവരുടെ പേരിൽ ടീസ്റ്റ സാമ്പത്തിക പിരിവ് നടത്തിയതായും ആരോപണമുണ്ട്.
















Comments