രാഹുൽ നർവേകർ; സ്പീക്കർ പദവിയിലെത്തിയ അഭിഭാഷകൻ; പഴയ ശിവസേനക്കാരൻ; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പരിചിത മുഖം-Who is Rahul Narwekar
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ നർവേകർ; സ്പീക്കർ പദവിയിലെത്തിയ അഭിഭാഷകൻ; പഴയ ശിവസേനക്കാരൻ; മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ പരിചിത മുഖം-Who is Rahul Narwekar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 04:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മുംബൈ: രണ്ടാഴ്ചയോളം രാജ്യം ഉറ്റുനോക്കിയ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ പ്രതിസന്ധി കലങ്ങിത്തെളിയുന്നു. അതിന്റെ ആദ്യ പടിയായിരുന്നു ഇന്ന് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പ്. ബിജെപി നേതാവായ രാഹുൽ നർവേകർ ആണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഏകനാഥ് ഷിൻഡെയും കൂട്ടരും നടത്തിയ ധർമ്മയുദ്ധത്തിന്റെ വിജയത്തിലേക്കുളള ആദ്യ പടി കൂടിയായിരുന്നു ഇത്.

രാഷ്‌ട്രീയ കുടുംബത്തിൽ നിന്നും വരുന്ന നർവേകർ മഹാരാഷ്‌ട്രയിലെ കൊളാബ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎ കൂടിയാണ്. മഹാ വികാസ് അഘാഡിയുടെ സ്ഥാനാർത്ഥി രാജൻ സാൽവിക്കെതിരെ മത്സരിച്ച അദ്ദേഹം 164 വോട്ടുകൾ നേടിക്കൊണ്ടാണ് വിജയിച്ചത്.

മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ അറിയപ്പെടുന്ന മുഖമാണ് അഭിഭാഷകൻ കൂടിയായ രാഹുൽ നർവേക്കർ. 2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നർവേകർ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ശിവസേനയിലും എൻസിപിയിലും പ്രവർത്തിച്ചാണ് അദ്ദേഹം ബിജെപിയിൽ എത്തുന്നത്. നേരത്തേ ശിവസേന യൂത്ത് വിംഗിന്റെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.

രാഹുൽ നർവേക്കറിന്റെ അച്ഛൻ സുരേഷ് നാർവേക്കർ കൗൺസിലറായിരുന്നു. എൻസിപി നിയമസഭാംഗവും മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും സ്പീക്കറുമായ രാംരാജെ നായിക്-നിംബാൽക്കർ, നർവേക്കറുടെ ഭാര്യാപിതാവാണ്. 2014 ൽ ശിവസേനയിലായിരുന്ന രാഹുൽ നർവേക്കർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചു. തുടർന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേർന്നു. മാവൽ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും നർവേക്കറിന് പരാജയം നേരിടേണ്ടി വന്നു. പിന്നീടാണ് ബിജെപിയിൽ എത്തുന്നത്.

കോൺഗ്രസ് നേതാവ് നാനാ പടോലെ രാജിവച്ചതിനെത്തുടർന്ന് 2021 ഫെബ്രുവരി മുതൽ മഹാരാഷ്‌ട്ര നിയമസഭാ സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഏകനാഥ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പുതിയ സ്പീക്കറായി രാഹുൽ നർവേകറിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Tags: speaker
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies