റായ്പൂർ : വീടിന് സമീപത്തുള്ള പറമ്പിലോ വയലിലോ ഒരു പാമ്പിനെ കണ്ടാൽ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം പേരും, അപ്പോൾ വീടിനുള്ളിൽ നിന്ന് എന്നും പാമ്പ് വന്നാൽ എന്തായിരിക്കും അവസ്ഥ. ഛത്തീസ്ഗഡിലെ ജംഗീർ-ചമ്പ ജില്ലയിലെ വീട്ടിൽ നിന്നും തുടർച്ചയായി അഞ്ച് ദിവസം പാമ്പിനെ കണ്ടെത്തി. തുടർന്ന് നാട്ടുകാരും പാമ്പ് പിടുത്തക്കാരും എത്തി വീടിന്റെ ഭിത്തി തുറന്നപ്പോൾ കണ്ടത് മൂർഖൻ പാമ്പിന്റെ കൂടാണ്.
നാഗർദ കുർദ ഗ്രാമത്തിൽ ബൃഹസ്പതി കൻവാറിന്റെ വീട്ടിലാണ് സംഭവം.അഞ്ച് ദിവസങ്ങളിലായി ഇവരുടെ വീട്ടിൽ നിന്നും 5 മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഒരേ മുറിയിൽ നിന്നാണ് ഇവയെ എല്ലാം കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ ആ മുറിയുടെ അടുത്തേയ്‌ക്ക് പോകാതെയായി.
എന്നാൽ വീണ്ടും മൂർഖന്മാർ എത്തിയതോടെയാണ് വീട്ടുകാർ നടപടിയെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് വീട്ടുകാർ ജില്ലയിലെ സ്നേക്ക് റെസ്‌ക്യൂ സംഘത്തിലെ ആളുകളെ ബന്ധപ്പെട്ടു. അവിടെ നിന്നും ആളുകളെ എത്തിച്ചാണ് വീടിന്റെ ഭിത്തി പൊളിച്ചത്. മുറിയുടെ ഭിത്തിയിൽ വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടു. ഇത് തകർക്കാൻ തുടങ്ങിയതോടെയാണ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തുവന്നത്. ഇത് പാമ്പിന്റെ കൂടാണെന്നാണ് നിഗമനം.
പാമ്പിന്റെ പൊത്തിൽ നിന്നും 12 ഓളം ഉഗ്രസർപ്പങ്ങളെയും പിടികൂടി. ഇവയെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി കാട്ടിൽ കൊണ്ടുപോയി വിട്ടു. എന്നാൽ ഇനിയും ഭിത്തിക്കകത്ത് പാമ്പുകൾ ഉണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
Comments