മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് വിക്രം വേഷമിടുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. മലയാള നടൻ ലാൽ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവായാണ് ലാൽ ചിത്രത്തിൽ.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിൽ പറയുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേഷകരിലേയ്‌ക്ക് എത്തുക. ‘ചെക്കാ ചിവന്ത വാനത്തിന്’ ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു മണിരത്‌നം ചിത്രം പുറത്തിറങ്ങാൻ തയ്യാറായിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 30 ന് ചിത്രം റിലീസ് ചെയ്യും.
ഇന്ത്യയിലെ തന്നെ ഏറ്റവും മുൽ മുടക്കുള്ള ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മണിരത്‌നവും എഴുത്തുകാരന്‍ ബി.ജയമോഹനും ചേര്‍ന്നാണ്. എ ആര്‍ റഹ്‌മാൻ സംഗീതം നിർവ്വഹിക്കുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നു.
Comments