ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്രയ്‌ക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൊറോണ മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അമർനാഥിലേക്ക് തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. ഒരു ഇടവേളയ്‌ക്ക് ശേഷം ഇക്കൊല്ലമാണ് വീണ്ടും ഇവിടേക്ക് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്.
പഹൽഗാമിലുള്ള നുവാൻ ബേസ് ക്യാമ്പിലാണ് തീർത്ഥാടകരെ താമസിപ്പിച്ചിരിക്കുന്നത്. ആരേയും മുകളിലേക്ക് പോകാൻ അനുവദിക്കുന്നില്ല. ഗന്ദേർബൽ ജില്ലയിലുള്ള ബാൽതൽ ക്യാമ്പിലും തീർത്ഥാടകരെ താമസിപ്പിച്ചിട്ടുണ്ട്. ജൂൺ 30നാണ് ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച തീർത്ഥാടക സംഘത്തിലെ ആദ്യബാച്ച് പഹൽഗാം ബേസ്‌ക്യാമ്പിലെത്തി. ഇൗ വർഷം ഇതുവരെ 72,000ത്തോളം ഭക്തരാണ് അമർനാഥിൽ ദർശനം നടത്തിയത്. ഓഗസ്റ്റ് 11 വരെയാണ് ഭക്തർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.
















Comments