മണി രത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. തമിഴ് നടൻ കാർത്തിയുടെ കഥാപാത്രത്തെയാണ് പ്രേഷകർക്ക് പുതിയതായി പരിചയപ്പെടുത്തിയിരിക്കുന്നത്. ‘വന്തിയ തേവൻ’ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി സിനിമയിൽ അവതരിപ്പിക്കുന്നത്. ‘രാജ്യമില്ലാത്ത രാജകുമാരൻ, ചാരൻ, അതിസാഹസികൻ’ എന്നാണ് കാർത്തിയുടെ കഥാപാത്രത്തെക്കുറിച്ച് പോസ്റ്ററിൽ വിശേഷണം നൽകിയിട്ടുള്ളത്.
ഇതിന് മുമ്പ് ചിയാൻ വിക്രത്തിന്റെയും മലയാള നടൻ ലാലിന്റെയും കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ ആദിത്യ കരികാലന് എന്ന ചോള രാജകുമാരനായാണ് വിക്രം വേഷമിടുന്നത്. രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവായാണ് ലാൽ പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നത്. പ്രശസ്ത എഴുത്തുകാരന് കല്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന് ഒന്നാമന് അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിൽ പറയുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേഷകരിലേയ്ക്ക് എത്തുക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മണിരത്നവും എഴുത്തുകാരന് ബി.ജയമോഹനും ചേര്‍ന്നാണ്. എ ആര് റഹ്മാൻ സംഗീതം നിർവ്വഹിക്കുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നു.
Comments