കാണികളെ ത്രസിപ്പിക്കാൻ ജയം രവിയുടെ അഖിലൻ വരുന്നു. മുൻ വർഷങ്ങളിൽ തമിഴ് സിനിമ പ്രേമികൾക്ക് നിരവധി ചിത്രങ്ങൾ ജയം രവി സമ്മാനിച്ചിരുന്നു. അതിനാൽ തന്നെ അഖിലന്റെ വരവ് തമിഴകം ഒന്നാകെ കാത്തിരിക്കുകയാണ് .ചിത്രത്തിന്റെ രചനയും സംവിധാനവും എൻ കല്യാണ കൃഷ്ണനാണ്.
ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഭൂലോകമാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. അതേസമയം അഖിലന്റെ ടീസറിനെയും മേക്കിംഗ് വീഡിയോയെയും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
നിമിഷ നേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇവ തരംഗമായത്.എൺപത് ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബിൽ ടീസറിന് ഇതിനകം ലഭിച്ചത്. ജയം രവിയുടെ മുമ്പുള്ള ചിത്രങ്ങളെ പോലെ തന്നെ അഖിലനും പ്രേക്ഷകപ്രീതി നേടും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ വിശ്വാസം . അതിന്റെ സൂചനയയാണ് ടീസറിന്റെ വിജയത്തെ ഇവർ കാണുന്നത്.
കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാണികളെ ആകാംക്ഷാഭരിതരാക്കുന്ന ആക്ഷൻ എൻറർടെയ്‌നർ ആവും ചിത്രം എന്നാണ് അണിയറക്കാർ പറയുന്നത്. പ്രിയ ഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സെപ്റ്റംബർ 15 ന് പ്രദർശനത്തിന് സജ്ജമാവുന്ന അഖിലൻ കേരളത്തിൽ മുരളി സിൽവർ സ്‌ക്രീൻ പിക്‌ചേഴ്‌സ് റിലീസ് ചെയ്യും.
തനി ഒരുവൻ, മിരുതൻ, റോമിയോ ജൂലിയറ്റ്, വനമകൻ, അടങ്കമറു, കോമാളി തുടങ്ങിയ ചിത്രങ്ങളായിരുന്നു ജയം രവിയുടേതായി കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
















Comments