കോഴിക്കോട് :കോഴിക്കോട് കടയിലേക്ക് സ്‌ഫോടന വസ്തു എറിഞ്ഞ് ആക്രമണം. ബാലുശ്ശേരി പാലോളിമുക്കിലാണ് സംഭവം. അലൂമിനിമയം ഫാബ്രിക്കേഷൻ കടയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. എറിഞ്ഞത് ഏറുപടക്കമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിന് നേരെ ആൾക്കൂട്ട മർദ്ദനം നടന്നത് ഇവിടെ വെച്ചായിരുന്നു. ഈ കേസിലെ പ്രതികൾ സ്ഥിരം വന്നിരിക്കാറുളള കടയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അതുകൊണ്ട് തന്നെ ജിഷ്ണു ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
















Comments