പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി. ശസ്ത്രക്രിയയ്‌ക്കിടെ മരിച്ച ദിവ്യാംഗനയായ കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(27)യുടെ കുടുംബമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അനസ്‌തേഷ്യ നൽകുന്നതിനിടയിൽ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കാർത്തികയ്‌ക്ക് അനസ്‌തേഷ്യ നൽകാൻ അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. ആശുപത്രിയ്‌ക്കുള്ളിൽ എന്താണ് നടന്നതെന്ന് അറിയണമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
എന്നാൽ തങ്ങൾക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും കാർത്തികയുടെ കുടുംബം അറിയിച്ചു.
















Comments