ആംസ്റ്റർഡാം: ലോകകപ്പ് വനിതാ ഹോക്കിയിൽ ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോളുകൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. പൂൾ ബി മത്സരത്തിലാണ് ഇന്ത്യൻ നിര സമനില പിടിച്ചത്. ആദ്യ മത്സരത്തിലും ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ 1-1ന് സമനില വഴങ്ങിയിരുന്നു.
കളിയുടെ ആദ്യ പകുതിയിൽ ചൈനീസ് നിരയാണ് മുന്നിലെത്തിയത്. സെംഗ് ജിയാലിയാണ് ഫീൽഡ് ഷോട്ടിലൂടെ ഗോൾ നേടിയത്. 25-ാം മിനിറ്റിലാണ് ചൈനയുടെ ഗോൾ പിറന്നത്. ഇതിനിടെ രണ്ടു തവണ ലഭിച്ച പെനാൽറ്റികോർണറുകളും ഇന്ത്യൻ നിരയ്‌ക്ക് മുതലാക്കാനായില്ല.
രണ്ടാം പകുതിയിൽ വന്ദനാ കതാരിയയാണ് നിർണ്ണായ സമനില ഗോൾ നേടിയത്. പെനാൽറ്റി കോർണറെടുത്ത കൗർ ഗുർജീത്തിൽ നിന്നാണ് പന്ത് സ്വീകരിച്ച് വന്ദന അതിവേഗം ചൈന യുടെ വലയിലെത്തിച്ചത്. മൂന്നാം പകുതിയിൽ 45-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.
















Comments