പട്‌ന: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് യുവാവിനെ നടുറോഡിൽ ക്രൂരമായി ആക്രമിച്ച് മതമാലികവാദികൾ. 30 ലധികം പേർ ചേർന്നാണ് ബീഹാറിൽ ദീപക് എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.
ഈ കഴിഞ്ഞ ചൊവ്വാഴ്ച നൂപൂർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റയീസ് എന്ന യുവാവ് ഇത് ചോദ്യം ചെയ്യുകയും ദീപക്കിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിനും കാരണമായി. പിന്നാലെ റയീസ് 30 ഓളം ആളുകളെ സംഘടിപ്പിച്ച് എത്തുകയും ദീപക്കിനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച സോനുകുമാർ സിംഗിനെ ഭീഷണിപ്പെടുത്തുകയും ഇയാളുടെ ചായക്കട അടിച്ച് തകർക്കുകയും ചെയ്തു.
നടുറോഡിൽ ആൾക്കൂട്ടാക്രമണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആളുകൾ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് നൂറോളം പോലീസുകാരെത്തിയാണ് ദീപക്കിനെ മതമാലികവാദികളുടെ കൈകളിൽ നിന്നും രക്ഷിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
നൂപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ അമരാവതിയിലെയും ഉദയ്പൂരിലെയും രണ്ട് സാധാരണക്കാരെ മതമൗലികവാദികൾ ചേർന്ന് കൊലപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള സമാനമായ ആക്രമണം.
















Comments