തൃശ്ശൂർ: കുന്ദംകുളത്ത് യുവതിയെ കാറിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറായി സ്വദേശിനി പ്രതീക്ഷയെ ആണ് കാറിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്.
രാവിലെയോടെയായിരുന്നു സംഭവം. ഏഴേ കാലോടെ കാറിടിച്ച് പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് എത്തി മൊഴിയെടുത്തപ്പോഴാണ് സാധാരണ അപകടമല്ലെന്ന് വ്യക്തമായത്. യുവതിയെ കാറിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കാവടി സ്വദേശി അർഷാദിനെ പോലീസ് പിടികൂടി.
ഭർത്താവുമായി ഏറെ നാളായി അകന്നു കഴിയുന്ന പ്രതീക്ഷ കഴിഞ്ഞ രണ്ട് ആഴ്ചയായി അർഷാദിനൊപ്പമാണ് താമസം. രാവിലെ കാറിൽ പോകുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് അർഷാദ് പ്രതീക്ഷയെ വാഹനത്തിൽ നിന്നും തള്ളിയിട്ടത്.
















Comments