പനാജി: തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് 100 ദിവസത്തിനുള്ളിൽ .നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ കഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയതോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഗോവയിലെ ഡബിൾ എഞ്ചിൻ ബിജെപി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബുക്ക്‌ലെറ്റും അദ്ദേഹം പുറത്തിറക്കി.
നിർബന്ധിത മതം മാറ്റത്തിനെതിരെ ബിജെപി സർക്കാർ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്. നേരത്തെ സംസ്ഥാനത്ത് ഹിന്ദുക്കളുടെ നിർബന്ധിത മതപരിവർത്തനം നടക്കാറുണ്ടായിരുന്നു. എന്നാൽ, അത് ഇപ്പോൾ നിർത്തലാക്കി. വർഷങ്ങളായി നടക്കുന്ന മതപരിവർത്തനമാണ് അവസാനിപ്പിച്ചതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.
ഗോവയിലെ അനധികൃത കെട്ടിടനിർമ്മാണങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോർച്ചുഗീസ് ഭരണ കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃക സ്ഥലങ്ങളും പുനരുദ്ധരിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനായി 20 കോടി രൂപയും നീക്കിവച്ചിരുന്നു.
Comments