ഒരു വശത്ത് വലിയ 'തുള'; എമിറേറ്റ്‌സ് വിമാനത്തിൽ ദ്വാരം കണ്ടെത്തിയത് 14 മണിക്കൂർ യാത്രക്കൊടുവിൽ - Emirates Airbus large whole in side
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഒരു വശത്ത് വലിയ ‘തുള’; എമിറേറ്റ്‌സ് വിമാനത്തിൽ ദ്വാരം കണ്ടെത്തിയത് 14 മണിക്കൂർ യാത്രക്കൊടുവിൽ – Emirates Airbus large whole in side

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 12:30 pm IST
FacebookTwitterWhatsAppTelegram

ഒരു വലിയ ദ്വാരവുമായി എമിറേറ്റ്‌സ് വിമാനം 14 മണിക്കൂർ പറന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുബായിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ എയർബസ് എ380 എന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് വലിയ ദ്വാരം കണ്ടെത്തിയത്. വിമാനത്തിന്റെ ഒരു വശത്തായി പ്രത്യക്ഷപ്പെട്ട ഈ തുള അപകടകാരിയായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ദുബായിൽ നിന്നും ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ൻ എയർപോർട്ടിലേക്കായിരുന്നു വിമാനം സഞ്ചരിച്ചത്. 14 മണിക്കൂർ യാത്രക്കൊടുവിൽ വിമാനം ബ്രിസ്‌ബെയ്ൻ എയർപോർട്ടിലെത്തി. യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമായിരുന്നു വിമാനത്തിന് പുറത്ത് വലിയ തുള സൃഷ്ടിക്കപ്പെട്ട കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

Emirates Airbus A380 (A6-EVK) departed rwy 30L at Dubai (OMDB), VAE on flight #EK430 to Brisbane, Qld, Australia where it landed safely. After landing, a large hole was seen in the left fuselage, allegedly coming from a detached bolt in the nosegear.https://t.co/o1EqBuJ0bA pic.twitter.com/s4p6tIpXDw

— JACDEC (@JacdecNew) July 2, 2022

തുടർന്ന് എമിറേറ്റ്‌സ് അധികൃതർ പ്രസ്താവന പുറത്തിറക്കി. വിമാനത്തിന് സാങ്കേതികമായ തകരാർ അനുഭവപ്പെട്ടുവെന്നും ടയറുകളിൽ ഒന്നിന് പൊട്ടൽ സംഭവിക്കുകയും തുടർന്ന് ഇത് വിമാനത്തിന്റെ പുറം പാളിയിൽ ചില കേടുപാടുകൾ വരുത്തിയെന്നുമായിരുന്നു പ്രസ്താവന.

വിള്ളൽ വിമാനയാത്രയെ ബാധിച്ചിട്ടില്ലെന്നും അപകടകാരിയായിരുന്നില്ലെന്നും അവർ അറിയിച്ചു. പൊട്ടലുണ്ടായത് പുറംചട്ടയിലാണ്. അതുകൊണ്ടുതന്നെ വിമാനത്തിന്റെ ഘടനയെയോ പ്രവർത്തനത്തെയോ വിള്ളൽ ബാധിച്ചിരുന്നില്ല. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നും എമിറേറ്റ്‌സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Tags: emirates
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies