105 ജീവനുകൾ അപഹരിച്ച പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 34 വയസ്-Peruman railway accident

Published by
Janam Web Desk

 

കൊല്ലം: കേരളത്തെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 34 വയസ്. 1988 ജൂലൈ 8 ന് കൊല്ലം പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടമാണ് പെരുമൺ ദുരന്തം. 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം നടന്ന് മൂന്ന് പതിറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മ പെരുമണ്ണുകാരെ വിട്ടു മാറിയിട്ടില്ലെ

ഇന്നേക്ക് 34 വർഷം മുമ്പ് കാലവർഷത്തിനൊപ്പം വീശി അടിക്കുന്ന കാറ്റിൽ അഷ്ടമുടി കായലിലെ ഇളകി മറിയുന്ന ഓളപ്പരപ്പിലേക്ക് പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ ബോഗികൾ യാത്രക്കാരുമായി പതിക്കുകയായിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഈ ട്രെയിനപകടത്തിന്റെ അടിസ്ഥാനം എന്താണെന്നതുസംബന്ധിച്ച അവ്യക്തത ദുരന്തത്തിന്റെ 34 ാമത് വർഷവും കണ്ടെത്താൻ സാധിച്ചിട്ടില്ല.അപകടം നടക്കുന്ന അന്നുവരെ കേട്ടുകേൾവിയില്ലാത്ത ടൊർണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പഠന റിപ്പോർട്ട്.

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷാപ്രവർത്തനങ്ങളിലും അന്ന് റെയിൽവേയും സർക്കാരും അമ്പേ പരാജയമായി എന്നതും ഇന്നും നിലനിൽക്കുന്ന ആക്ഷേപമാണ്.

പുതിയ പാലത്തിലൂടെ ദുരന്ത സ്മരണകൾ മറന്ന് ട്രെയിനുകൾ ഓടുമ്പോൾ അധികാരികൾ ഈ ദുരന്തത്തെ അപ്പാടെ മറന്നതായാണ് ആക്ഷേപം

 

Share
Leave a Comment