ചെന്നൈ: നടൻ വിക്രത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രം. അച്ഛന് ഹൃദയാഘാതം ഉണ്ടായിട്ടില്ല എന്നും പ്രചരിക്കുന്ന വാർത്തകൾ തങ്ങളെ വേദനപ്പിക്കുന്നുവെന്നും മകൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയൂടെ വ്യക്തമാക്കി. ചിയാൻ വിക്രം ഇപ്പോൾ സുഖമായി ഇരിക്കുന്നുവെന്നും ധ്രുവ് പറഞ്ഞു.
ഈ സമയത്ത് കുടുംബത്തിന് സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനുള്ളിൽ അദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകാൻ സാധ്യതയുണ്ടെന്നും മകൻ പറഞ്ഞു. നെഞ്ച് വേദനയെ തുടർന്ന് ഉച്ചയോടെയാണ് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിച്ചത്. പുറത്ത് വന്ന വാർത്തകൾ ഹൃദയാഘാതമായിരുന്നു എന്നതാണ്. തുടർന്ന് ആരാധകരും സിനിമ പ്രേമികളും പ്രാർത്ഥനകളുമായി രംഗത്ത് വന്നിരുന്നു.
പുതിയ ചിത്രം പൊന്നിയിൻ സെൽവനിന്റെ ടീസർ ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ ഇരിക്കെയാണ് വേദന അനുഭവപ്പെട്ടത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രാർത്ഥനകളോടെ ഹാഷ് ടാഗുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ’ഗെറ്റ് വെൽ സൂൺ ചിയാൻ’ എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ വൈറലായത്.
















Comments