ന്യൂഡൽഹി: കാളിദേവിയെ അപകീർത്തികരമായി ചിത്രീകരിച്ച് പോസ്റ്റർ ഇറക്കിയ ലീന മണിമേഖല വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. കാളിയെ ക്വീർ എന്നും അവൾ ഹിന്ദുത്വത്തെ തകർക്കുമെന്നുമാണ് ലീന ട്വിറ്ററിൽ കുറച്ചത്.
എന്റെ കാളി വിചിത്രമാണ്. അവൾ ഒരു സ്വതന്ത്ര ആത്മാവാണ്. അവൾ പുരുഷാധിപത്യത്തിന് മേൽ തുപ്പുന്നു. അവൾ ഹിന്ദുത്വത്തെ തകർക്കുന്നു. അവൾ മുതലാളിത്തത്തെ നശിപ്പിക്കുന്നു, അവൾ എല്ലാവരേയും തന്റെ ആയിരം കൈകളാൽ ആശ്ലേഷിക്കുന്നുവെന്നായിരുന്നു ലീന മണിമേഖലയുടെ ട്വീറ്റ്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിനും അതിന്റെ സംവിധായികയായ മണിമേഖലയ്‌ക്കുമെതിരെ ജൂലൈ 7 ന് ഡൽഹി പോലീസ് കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 എ (ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നത്) എന്നിവ പ്രകാരമാണ് ഡൽഹി പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.വിവാദം ശക്തമായതിന് പിന്നാലെ മദ്ധ്യപ്രദേശ് പോലീസ് ലീന മണിമേഖലയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
















Comments