ന്യൂഡൽഹി: ഷിൻഡെ സർക്കാർ കാലാവധി പൂർത്തിക്കരിക്കുമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരുന്ന തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രിസഭയിൽ 164 എംഎൽഎമാരുടെ പിന്തുണ ഷിൻഡെ പക്ഷത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാ വികാസ് അഗാഡി സർക്കാരിന്റെ കീഴിൽ ശിവസേന എംഎൽഎമാർ ഭീഷണി നേരിട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ കലാപം സൃഷ്ടിക്കേണ്ടതായി വന്നെന്നും സൂചിപ്പിച്ചു.
മഹാരാഷ്‌ട്രയിലെ പുതിയ സർക്കാരിന്റെ നേതാവാണ് ഏകനാഥ് ഷിൻഡെയെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പാർട്ടി തന്നെ നേരത്തെ മുഖ്യമന്ത്രിയാക്കി.പിന്നീട് പാർട്ടിയുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും പറഞ്ഞു. നേതാവും മുഖ്യമന്ത്രിയുമായ അദ്ദേഹത്തിന് കീഴിൽ തങ്ങൾ പ്രവർത്തിക്കമെന്നും അറിയിച്ചു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദ ശനിയാഴ്ച ഷിൻഡെയും ഫഡ്നാവിസുമായും കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.മന്ത്രിസഭാ വികസനത്തെക്കുറിച്ചും ബിജെപിയും ശിവസേനയും തമ്മിൽ കാബിനറ്റ് പദവികൾ വിഭജിക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ഡൽഹിയിലെ അദ്ധ്യക്ഷന്റെ വസതിയിലാണ് 40 മിനിറ്റ് നീണ്ട് നിന്ന ചർച്ചകൾ നടന്നത്. ഷിൻഡെ വിഭാഗത്തിന് 11 മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നും 29 പേർ പാർട്ടി തീരുമാനിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയ്‌ക്ക് തന്നെ ആഭ്യന്തരവകുപ്പും നൽകണമെന്ന താൽപര്യത്തിലാണ്.എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൽ പുറത്തു വരേണ്ടതുണ്ട്. ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി ഇരുവരും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരെയും സന്ദർശിച്ചു.
ബിജെപി പിന്തുണയ്‌ക്കുന്ന ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച മഹാരാഷ്‌ട്ര ഗവർണറുടെ ജൂൺ 30ലെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ജൂലൈ 11 ന് കേസ് കോടതി പരിഗണിക്കും.
















Comments