ലക്‌നൗ:വിവാഹഘോഷയാത്രയുടെ ശബ്ദം കേട്ട് ബലിക്കായി എത്തിച്ച ആടുകൾ ഭയപ്പെട്ടുവെന്നാരോപിച്ച് മതമൗലിക വാദികൾ ചേർന്ന് ദളിത് കുടുംബത്തെ ആക്രമിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിലെ ഒരു മസ്ജിദിന് സമീപത്തുകൂടെ വിവാഹഘോഷയാത്ര കടന്നുപോയതാണ് പ്രകോപനത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഘോഷയാത്രയിൽ പങ്കെടുത്തവരെ മതമൗലികവാദികൾ ചേർന്ന് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബലിക്കായി എത്തിച്ച ആടുകൾ വിവാഹഘോഷയാത്രയിലെ സംഗീതം കേട്ട് ഭയപ്പെട്ട് കരഞ്ഞുവെന്നാരോപിച്ചായിരുന്നു ആക്രമണം.
സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വധുവിന്റെ കുടുംബം കണ്ടാലറിയാവുന്നവരും അല്ലാത്തവരുമായ ആളുകൾക്കെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മുസാഫർനഗർ പോലീസ് ആസ് മുഹമ്മദ്, ഡാനിഷ്, മോനിഷ്, ശബ്‌നം, മുഖരം, ജംബു, പിന്ദു, അകിൽ എന്നിവർക്കെതിരെ കേസ് എടുത്തു.ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം
അതേസമയം കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഗ്രാമത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് സിഒ സദർ ഹേമന്ത് കുമാർ പറഞ്ഞു.
















Comments