ലക്‌നൗ: ലുലു ഗ്രൂപ്പിന്റെ രാജ്യത്തെ അഞ്ചാമത്തെ മാൾ ലക്നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഉദ്ഘാടനം ചെയ്യും. 2.2 ദശലക്ഷം ചതുരശ്ര അടിയിലായി വ്യാപിച്ച് കിടക്കുന്ന മാളിൽ നാളെ മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മാൾ ആണ് ഇത്. ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് തുടങ്ങിയവയും മാളിലുണ്ടാകും. രണ്ടായിരം കോടി ചെലവിലാണ് മാൾ നിർമ്മിച്ചിരിക്കുന്നത്.
1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഇവിടുത്തെ ഫുഡ് കോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 11 സ്‌ക്രീനുകളുള്ള പിവിആർ സൂപ്പർപ്ലെക്‌സ് ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 3000ത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റമാണ് മാളിൽ ഒരുക്കിയിരിക്കുന്നത്. മാൾ പ്രവർത്തനം ആരംഭിക്കുന്നതോടെ അയ്യായിരത്തോളം പേർക്കാണ് നേരിട്ട് തൊഴിൽ ലഭിക്കുന്നത്.
















Comments