കൊളംബോ: ഒരിക്കലും തിരികെ കയറാനാകാത്ത കടക്കെണി നയതന്ത്രത്തിൽ ശ്രീലങ്കയെ കുടുക്കിയ ചൈനയുടെ തന്ത്രം ഏഷ്യയ്‌ക്കും ആഫ്രിക്കയ്‌ക്കും ഒരു പോലെ പാഠമാണെന്ന് വിദഗ്ധർ. കൊറോണ സമയത്തെ സ്വാഭാവിക തകർച്ചയിൽ നിന്ന് പല രാജ്യങ്ങളും അത്ഭുതക രമായി രക്ഷപെട്ടപ്പോഴും ശ്രീലങ്ക വീണത് ചൈനയുടെ കടം കൊടുപ്പ് തന്ത്രത്തിൽ പെട്ടതിനാലാണെന്നാണ് വിലയിരുത്തൽ.
ഉൽപ്പാദനമോ മറ്റ് വരുമാനങ്ങളോ ഇല്ലാത്ത രാജ്യമെന്ന നിലയിലേയ്‌ക്ക് ശ്രീലങ്ക വീണ അവസരമാണ് ചൈന മുതലെടുത്തത്. കൂറേ പണം വെറുതേ കടം കൊടുക്കുന്നതിന് പകരം വൻകിട പദ്ധതികൾ പണിതുകൂട്ടി വിദേശരാജ്യങ്ങളിൽ തങ്ങളുടേതായ സ്വത്ത് വർദ്ധിപ്പി ക്കുന്ന രീതിയാണ് ചൈന പയറ്റുന്നത്. അന്താരാഷ്‌ട്ര ബാങ്കുകളടക്കമുള്ളവയിൽ നിന്ന് പണം കടമെടുക്കുന്നതിന് പകരം ചൈനയെ പൂർണ്ണമായും വിശ്വസിച്ച ശ്രീലങ്കൻ ഭരണകൂടമാണ് കുറ്റവാളിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏതു രാജ്യവും എത്ര കടമെടുത്താലും ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് അന്താരാഷ്‌ട്ര നിയമങ്ങളനുസരിച്ചാണ് നീങ്ങുക. അന്താരാഷ്‌ട്ര നാണ്യനിധികളേയും മറ്റ് ബാങ്കുകളേയും ആശ്രയിക്കുന്നതാണ് പൊതുവേ രീതി. അതിലൂടെ അവരുടെ ഇടപെടലും എടുത്ത പണം കൃത്യമായി അതാത് മേഖലകളിൽ എത്തുന്നുണ്ടോ എന്ന പരിശോധനയും നടക്കും. അത്തരം നീക്കമാണ് ഭരണകൂടം മാറിയാലും രാജ്യങ്ങളെ വികസനത്തിലേയ്‌ക്ക് നയിക്കുന്നത്. അത്തരം പണം ജനങ്ങളിലേയ്‌ക്ക് എത്തുകയും അത് ചാക്രിക സാമ്പത്തിക രീതിയിൽ തിരികെ പൊതുകമ്പോളത്തിലും തികുതിയായും ജനങ്ങളുടെ മുതൽമുടക്കായും സാമ്പാദ്യമായും ഖജനാവിലേയ്‌ക്ക് എത്തുകയും ചെയ്യും.
എന്നാൽ ചൈന പണം കടംകൊടുക്കുന്നതിന് പകരം വൻകിട നിർമ്മാണ തന്ത്രമാണ് പയറ്റിയത്. ഒപ്പം ഭരണകൂട ആനുകൂല്യം ലഭിക്കാൻ ഭരണാധികാരികൾക്ക് വൻതോതിൽ പണം നൽകി വിലയ്‌ക്കെടുക്കുമെന്ന തന്ത്രമാണ് പയറ്റിയത്. ശ്രീലങ്കയിൽ ഭരണത്തിലേറാൻ രജപക്‌സെ കുടുംബം നികുതി വെട്ടിക്കുറച്ചതോടെ സർക്കാർ വരുമാനത്തിൽ വന്ന ഇടിവ് വലിയ ആഘാതവുമായി. അത് ശ്രീലങ്കയിൽ വിജയിച്ചെന്നും ഇനി പൂർണ്ണമായും അന്താരാഷ്‌ട്ര ഇടപെടലുകളില്ലാതെ ശ്രീലങ്കയ്‌ക്ക് പൊതുജീവിതത്തെ സംരക്ഷിക്കാനുള്ള ഫണ്ട് കണ്ടെത്താ നാകില്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
















Comments