ഭോപ്പാൽ: നിയമലംഘനം ചോദ്യം ചെയ്ത പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ യുവതിയും സുഹൃത്തും പിടിയിൽ.ഭമോരി സ്വദേശിയായ സൊഹൈൽ ഇവരുടെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്.
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാഫിക് നിയമം ലംഘിച്ച യുവതിയെയും യുവാവിനെയും ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത് സിംഗ് ട്രാഫിക് പോലീസുകാരൻ തടഞ്ഞു. നിയമലംഘനം ചോദ്യം ചെയ്തു. എന്നാൽ ഇരുവരും യാതൊരു പ്രകോപനവും കൂടാതെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.
രഞ്ജിത് സിംഗിനെ ഇരുവരും ആക്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കേസ് എടുക്കുകയും വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. പിടിയിലായ സൊഹൈൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments