ആലപ്പുഴ; ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ രാജ് എന്ന അഭിഭാഷകയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതൽ യുവതിയെ കാണാതായതായി അമ്മ ആരോപിച്ചു. ഇവരുടെ കാറും ബാഗും കോടതി വളപ്പിലുണ്ട്.
മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിപിഎം സംഘടനായ ഇന്ത്യൻ ലോയേഴ്‌സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇന്നലെ യുവതിയെ പുറത്താക്കിയിരുന്നു. ഇതേ തുടർന്നാണ് യുവതിയെ കാണാതായതെന്ന് അഭിഭാഷകർ ആരോപിച്ചു.
കാണാതായ അഭിഭാഷക അടക്കം മൂന്നു വനിതാ അഭിഭാഷകരെ മറ്റ് മൂന്ന് അഭിഭാഷകർ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ബാർ അസോസിയേഷനിലെ വനിതാ അംഗങ്ങൾ ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് കത്തു നൽകിയിരുന്നു സി പി എം അഭിഭാഷക സംഘടനാംഗമായ ഇവരെ സംഘടനയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു
















Comments