കൊല്ലം: ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട മുൻ എംഎൽഎയും കെ.പി.സി.സി ഉപാദ്ധ്യക്ഷനുമായ വി.ടി ബൽറാമിനെതിരെ കേസ്. കൊല്ലം അഞ്ചാലം മൂട് പോലീസാണ് ബൽറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം സ്വദേശി ജി.കെ മധു നൽകിയ പരാതിയിലാണ് സൈബർ കുറ്റം ചുമത്തി എഫ്ഐആർ ഇട്ടിരിക്കുന്നത്.
മഹാദേവൻ, നരസിംഹം, ഹനുമാൻ തുടങ്ങിയ ഹൈന്ദവ ആചാര മൂർത്തികളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിശ്വാസികളെ അപമാനിക്കുന്ന തരത്തിൽ ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. പുതിയ പാർലമെന്റിന് മുകളിൽ സ്ഥാപിക്കാൻ നിർമ്മിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് അനാവശ്യ വിവാദം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഹൈന്ദവ ദൈവങ്ങളെ കളിയാക്കും വിധം കോൺഗ്രസ് നേതാവ് പോസ്റ്റ് ഇട്ടത്.
എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ എന്നാണ് ദൈവങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. സംഭവം വിവാദമായതോടെ സമൂഹമാദ്ധ്യമങ്ങളിൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് വിശ്വാസികൾ അഭിപ്രായപ്പെട്ടു.
















Comments