അയ്യനെ കണ്ട് മനസ്സ് നിറഞ്ഞ് ഡോ. അബ്ദുള്‍ സലാം; ‘അവിശ്വസനീയമായ അനുഭവം’ എന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവെച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം. ഫെയ്സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.

‘ ഇന്ന് ശബരിമല ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.’ എന്നാണ് ഡോ. അബ്ദുള്‍ സലാം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

 

Share
Leave a Comment