ന്യൂഡൽഹി : ജനങ്ങൾ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം അവരിൽ ഈ നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതും പ്രധാനമാണ്. ഇന്റർനെറ്റ് ലോകത്ത്, ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ തമാശ രൂപേണയുള്ള വീഡിയോകളും ട്രോളുകളുമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഡൽഹി ട്രാഫിക് പോലീസ് ഡിപ്പാർട്ട്മെന്റ് അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു രസകരമായ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ബോളിവുഡ് താരം കരീന കപൂറിന്റെ വീഡിയോയാണിത്. താരത്തിന്റെ ഐക്കണിക് ഡയലോഗാണ് ജനങ്ങൾക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി പോലീസ് ഉപയോഗിച്ചത്. ചുവന്ന ലൈറ്റ് കണ്ട് നിർത്താതെ പാഞ്ഞുപോകുന്ന ഒരു കാർ ഈ വീഡിയോയിൽ കാണാം. കാർ പോകുന്നത് കാണുമ്പോൾ ”ആരാണ് എന്നെ നോക്കുക പോലും ചെയ്യാതെ പോകുന്നത്” എന്ന് കരീന കപൂർ ചോദിക്കുന്നു. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഋതിഷ് റോഷൻ, എന്നിവർ ഒന്നിച്ച ‘കഭി ഖുഷി കഭി ഗം’ എന്ന സിനിമയിലെ ഡയലോഗാണിത്.
Who's that traffic violator?
Poo likes attention, so do the traffic lights !#RoadSafety#SaturdayVibes pic.twitter.com/ZeCJfJigcb
— Delhi Police (@DelhiPolice) July 16, 2022
”ആരാണ് ട്രാഫിക് നിയമം ലംഘിക്കുന്നത്? പൂവിന് ആളുകൾ ശ്രദ്ധിക്കുന്നത് ഇഷ്ടമാണ്, ട്രാഫിക് ലൈറ്റുകൾക്കും അങ്ങനെ തന്നെ!’ എന്ന ക്യാപ്ഷനോടെയാണ് ഡൽഹി പോലീസ് വീഡിയോ പങ്കുവെച്ചത്. വീഡിയോ പ്രചരിച്ചതോടെ പ്രതികരണങ്ങളുമായി നിരവധി പേർ എത്തിയിട്ടുണ്ട്.
















Comments