ലക്‌നൗ : അനധികൃത കെട്ടിട നിർമ്മാണത്തിൽ ദവാത്ത് ഇ ഇസ്ലാമിക്ക് നോട്ടീസ് അയച്ച് കാൺപൂർ വികസന അതോറിറ്റി. കേണൽഗഞ്ചിൽ നിർമ്മിച്ചിരിക്കുന്ന സംഘടനയുടെ ഓഫീസിനെതിരെയാണ് നോട്ടീസ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ഉൾപ്പെടെ 15 ദിവസത്തിനകം ഹാജരാക്കണം എന്നാണ് നിർദ്ദേശം. അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കാൻപൂരിലെ ഛോട്ടാ മിയാൻ കാ ഹാത്തയിലുള്ള ദവാത്ത് ഇ ഇസ്ലാമിയുടെ അഞ്ച് നില കെട്ടിടത്തിനെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അനധികൃതമായാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് എന്നാണ് ആരോപണം. അനധികൃത കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും കെട്ടിടം പൊളിച്ചുകളയാനും ഭരണകൂടത്തിന് സാധിക്കും.
നോട്ടീസിന് മറുപടിയായി സമർപ്പിക്കുന്ന രേഖകൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് കാൺപൂർ വികസന അതോറിറ്റി സ്പെഷ്യൽ ഓഫീസർ അവ്നിഷ് സിംഗ് പറഞ്ഞു. രേഖകള് നൽകിയില്ലെങ്കിലും ചട്ടപ്രകാരം അന്വേഷണം നടത്തി അന്വേഷണ റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തില് നടപടിയെടുക്കും.
ഉദയ്പൂർ കൊലപാതകത്തിൽ ദവാത്ത് ഇ ഇസ്ലാമിക്ക് പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സംഘടനയ്‌ക്കെതിരെ കുരുക്ക് മുറുകുന്നത്.
















Comments