‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്’; മാഡം, എഞ്ചിന് ഔട്ട് കംപ്ലീറ്റലി..; ‘ടാസ്കി വിളിയടാ..’; ഇന്നും മലയാളികളുടെ നാവിൽ വരുന്ന പ്രിയദർശൻ ചിത്രങ്ങളിലെ ഡയലോ​ഗുകൾ

Published by
Janam Web Desk

മലയാളി പ്രേഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കൂട്ടം ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പ്രിയ​ദർശൻ. തിയറ്ററിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സംഭാഷണങ്ങൾ ഒന്നും തന്നെ മനസ്സിൽ നിന്ന് പോകാറുമില്ല. കാലങ്ങൾക്കിപ്പുറവും പല സന്ദർഭങ്ങളിലും പ്രിയദർശൻ ചിത്രങ്ങളിലെ സംഭാഷണങ്ങൾ നമ്മൾ സാഹചര്യം അനുസരിച്ച് പ്രയോ​ഗിക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ നാവിൽ ഇടയ്‌ക്കിടയ്‌ക്ക് വരുന്ന കുറച്ച് ഡയലോ​ഗുകൾ നോക്കാം,

* ‘താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക്, എനിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാന്‍ ആരാണെന്നും’
1994 ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘തേൻമാവിൻകൊമ്പത്ത്’ എന്ന ചിത്രത്തിൽ മോഹൻലാലിനോട് കുതിരവട്ടം പപ്പു പറയുന്ന ഡയലോ​ഗാണിത്. മലയാളികൾ ഇത്രയധികം ആഘോഷമാക്കിയ ഹാസ്യ സംഭാഷണം ഉണ്ടോ എന്നുപോലും സംശയമാണ്. ചിത്രത്തിലെ തന്നെ ‘ടാസ്കി വിളിയടാ.. ‘ എന്നു പറയുന്ന ‍ഡയലോ​ഗും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

*ദിസ് ഈസ് എ കാർ..വീ ആർ ഡൂയീങ് എ കാർ..കെഎൻകെ ഓട്ടോമൊബൈൽസ്..കാർ എഞ്ചിന് ഔട്ട് കംപ്ലീറ്റലി…
അരം+ അരം=കിന്നരം എന്ന പ്രിയദർശൻ സിനിമയിലെ ഹിറ്റ് ഡയലോ​ഗാണിത്. ജ​ഗതി ശ്രീകുമാർ തന്റേതായ ശൈലിയിൽ ​ഗംഭീരമാക്കിയ ഈ സീൻ ഒരു തവണയെങ്കിലും അനുകരിക്കാത്തവർ ചുരുക്കമാണ്.

*ഹൗമനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ബീച്ച് ടു മിയാബി ബീച്ച്…ആം ദി ആൻസർ..കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്…
മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മഴ പെയ്യുന്നു മ​ദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ സംഭാഷമാണിത്. ഇം​ഗ്ലീഷ് അറിയാതെ വരുന്ന സന്ദർഭങ്ങൾ ഹാസ്യവൽക്കരിക്കാനായി മലയാളികൾ പറയാറുള്ള ഡയലോ​ഗാണിത്.

* എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ എന്നല്ലേ- മിന്നാരം
* ഞാൻ ഇപ്പോൾ ശവം ആകും ആ നിലവിളി ശബ്ദമിടോ..-മിന്നാരം
* ഇങ്ങള് ദുബായ് കണ്ടിട്ടുണ്ടോ? ഇല്ല.. അപ്പോ ദുബായ് ഇല്ലേ.. – കിളിച്ചുണ്ടൻ മാമ്പഴം
* അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ..- കിലുക്കം
* ഡേയ്..ഡേയ്.. നിന്റെ മോന്തയ്‌ക്ക് തീപിടിച്ച് ഒരൊറ്റയാന്തലാ..കട മുഴുവൻ കത്തി പോകും..-വെട്ടം

ഇങ്ങനെ മലയാളികളുടെ നാവിൽ വന്ന് പോകുന്ന ഒരുപാട് ഡയലോ​ഗുകൾ പ്രിയദർശൻ സിനിമകള‍‍ിലുണ്ട്. മലയാളികൾക്ക് പ്രിയദർശൻ സിനിമകൾ ഇത്രയേറെ പ്രിയപ്പെട്ടതാകുന്നതും ഇതുകൊണ്ടു തന്നെ.

Share
Leave a Comment