തിരുവനന്തപുരം: എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് സിപിഐഎം നേതാവും വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗവുമായ മഞ്ജു സുനിൽ. മഹിളാ കോൺഗ്രസ് നേതാക്കളെ തിരുവനന്തപുരത്തെ കാക്കക്കൂട്ടമെന്നും കരിമ്പട്ടിയെന്നും ചിമ്പാൻസിയെന്നമാണ് ആക്ഷേപിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് അധിക്ഷേപം.
തിരോന്തരത്തെ കാക്ക കൂട്ടം.. മുദ്രാവാക്യം വിളിക്കുന്നത് കരിമ്പട്ടി ഐശ്വര്യറായ്, കറുത്ത ഷാളണിഞ്ഞു നിൽക്കുന്നത് കറുത്ത ബാനറാണെന്ന് തെറ്റിദ്ധരിക്കരുത്. അതുമൊരു കരിഞ്ഞ ചിമ്പാൻസിയാണ്. ഇനി താഴെയറ്റം കാണുന്നത് കറുത്ത പെയിന്റ് പൂശിയ ചൈനീസ് വന്മതിലല്ല.. മറ്റൊരു ഒറാങ്ങ് ഒട്ടാങ്ങ്… ഇത്രേം കരിങ്കാക്കകളെ തലസ്ഥാന നഗരം അടുത്തൊന്നും കണ്ടിട്ടില്ല… പപ്പനാവൻ തന്നെ അങ്ങു ബോളിവുഡിലേക്ക് പോണു എന്നാണ് ബിബിസി ന്യൂസ്’ എന്നാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ നടന്ന നിയമസഭാമാർച്ചിൽ പങ്കെടുത്ത മഹിളാ കോൺഗ്രസ് നേതാക്കളെ വട്ടമിട്ടു അടയാളപ്പെടുത്തിയാണ് പോസ്റ്റ്. വിമർശനമുയർന്നതോടെ ഇങ്ങോട്ട് എന്തും പറയാം കാണിക്കാം… അങ്ങോട്ട് കിട്ടുമ്പോൾ ഇങ്ങനെ കുത്തിയിരുന്ന് മോങ്ങിയാലോ… ആശാൻ പറഞ്ഞ പോലെ ഒന്നും തിരിച്ചു കിട്ടാതിരിക്കില്ല.. കിട്ടിയിരിക്കും കട്ടായം’ എന്ന് മഞ്ജു പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് കെകെ രമ എംഎൽഎയെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എംഎം മണിക്കെതിരായി മഹിളാ കോൺഗ്രസ് നേതാക്കൾ നിയമസഭാ മാർച്ച് നടത്തിയത്.മാർച്ചിൽ മുൻമന്ത്രിയുടെ മുഖം ചിമ്പാൻസിയോട് ചേർത്ത് വെച്ചായിരുന്നു മുദ്രാവാക്യം വിളി. സംഭവം വിവാദമായതോടെ ഖേദപ്രകടനവുമായി മഹിളാ കോൺഗ്രസ് നേതാക്കളും കെ സുധാകരനും രംഗത്തെത്തിയിരുന്നു.
















Comments