പാലക്കാട് : പാലക്കാട് വീണ്ടും ശബ്ദ വിവാദം. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്ദം കുറപ്പിച്ചത് വിവാദത്തിൽ. ജില്ലാ ജഡ്ജി ഇടപെട്ടാണ് ഡാൻസിന്റെ ശബ്ദം കുറപ്പിച്ചത്. ഇന്നലെ കളക്ട്രേറ്റിൽ വെച്ചാണ് ഫ്‌ളാഷ് മോബ് നടന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ജില്ലാ കോടതിയിൽ നിന്നും ജീവനക്കാരെത്തി ഇതിന്റെ ശബ്ദം കുറയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ശബ്ദം സമീപത്തുള്ള കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
നേരത്തെ ജില്ലാ ജഡ്ജി കലാം പാഷ ഇടപെട്ട് നൃത്ത പരിപാടിയുടെ നിർത്തിച്ചത് വിവാദമായിരുന്നു. പാലക്കാട് മോയൻസ് എൽ പി സ്‌കൂളിൽ നടന്ന നർത്തകി നീനാ പ്രസാദിന്റെ പരിപാടിയാണ് ജില്ലാ ജഡ്ജി പോലീസുകാരെ വിട്ട് നിർത്തിവെപ്പിച്ചത് . സ്‌കൂളിന് തൊട്ടുപിന്നിൽ താമസിച്ചിരുന്ന ജഡ്ജിക്ക് ശബ്ദം ബുദ്ധിമുട്ടായി എന്നാരോപിച്ചായിരുന്നു നടപടി. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
















Comments