യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനത്തിനുമായി നിലകൊള്ളുന്ന കേരള യുവജന കമ്മീഷന്റെ ആവശ്യമെന്തെന്ന് ചർച്ച ചെയ്യപ്പെടുകയാണ് . യുവാക്കൾ തൊഴിലിനും അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്യുമ്പോൾ കേരളം യുവജന കമ്മീഷൻ ചെയർമാൻ സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ട് പ്രദർശനം നടത്തുകായാണെന്ന് യുവജനങ്ങൾ പറയുന്നു . കോവിഡ് എന്ന മഹാമാരി പിടിപെട്ട് തൊഴിൽ നഷ്ടപ്പെട്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന നിരവധി ചെറുപ്പക്കാർ കേരളത്തിലുണ്ട് . ഇവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തൊഴിൽ നൽകുവാനുള്ള യാതൊരുവിധ പ്രവർത്തനവും കമ്മീഷന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നുമുണ്ടാകുന്നില്ല .
കേരളത്തിൽ തൊഴിലില്ലായ്മകൾ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത് . കോവിഡ് എന്ന മഹാമാരി വന്നുപോയതിന് ശേഷം നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട് . അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക്കാൻ യുവജന കമ്മീഷനും സർക്കാർ സംവിധാനങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല എന്നത് കമ്മീഷന്റെ പരാജയമാണെന്ന് ചൂണ്ടികാണിക്കുന്നു . എന്നാൽ യാതൊരു യോഗ്യതയുമില്ലാത്ത പാർട്ടി പ്രവർത്തകർക്ക് പിഎസ്‌സിയിലൂടെ പല വകുപ്പുകളിലായി തൊഴിൽ നൽകുന്നു . പാർട്ടിക്കാർക്ക് മാത്രം സർക്കാർ നിയമനങ്ങൾ നൽകുന്ന അവസ്ഥയിലേക്ക് കേരളത്തിലെ സമകാലിക രാഷ്‌ട്രീയ സാഹചര്യം മാറിയിരിക്കുന്നു . കേരള യുവജന കമ്മീഷൻ സിപിഎമ്മിന്റെ പോഷക സംഘടനായി മാറിയിരിക്കുന്നു എന്നാണ് സമൂഹ മാദ്ധ്യമങ്ങൾ പറയുന്നത് .
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പോലും സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യേണ്ട ഗതിയകേടിലാണ് . ഈ സമയത്തു യുവജന കമ്മീഷൻ ചെയർമാൻ ദിവസവും ഫേസ്ബുക്കിലൂടെ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടക്കുകയാണെന്ന് സമൂഹ മാധ്യമങ്ങൾ ചർച്ചായാക്കുന്നു . മാസം 1 ലക്ഷം രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ചെയർമാന്റെ നിരുത്തരവാദിത്തപരമായ പ്രവർത്തനം കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുന്നതിനു കൂടി കാരണമാകുന്നു . ദേശീയ തലത്തിലും സംസ്ഥാനതലത്തിലും ആഘോഷിക്കാറുള്ള സർക്കാർ അംഗീകൃത പരിപാടികൽ മാത്രം നടത്തി കണ്ണിൽ പൊടി ഇടുന്ന രീതിയാണ് നാളിതുവരെയായിട്ടും കണ്ടുവരുന്നത് . കഴിഞ്ഞ ഏഴു വര്ഷമായിട്ട് പിണറായി സർക്കാർ എന്ത് മാറ്റമാണ് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ കൊണ്ടുവന്നതെന്ന് ചോദിച്ചാൽ ഉത്തരം മുട്ടുന്ന അവസ്ഥയാണുള്ളത് .
വിദ്യാഭ്യാസം പൂർത്തിയാക്കിയ ചെറുപ്പക്കാർ കേരളത്തിന് പുറത്തേക്ക് തൊഴിൽ അന്വേഷിച്ചു പോകേണ്ട സാഹചര്യത്തിലേക്ക് കേരളത്തിലെ അവസ്ഥ മാറിയിരിക്കുന്നു . ഗൾഫുനാടുകൾ ഉള്ളത് കൊണ്ട് ഒരുപരിധി വരെ നമ്മുടെ ചെറുപ്പക്കാർക്ക് അവിടെ തൊഴിൽ ലഭിക്കുന്നുണ്ട് . കേരളം വികസനത്തിന്റെയും പുരോഗമനത്തിന്റെയും പാതയിലൂടെ കടന്നു പോകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ നാട്ടിലെ ചെറുപ്പക്കാരെ കളിയാക്കുകയാണെന്നാണ് അവർ പറയുന്നത് . അഗ്നിപഥ് പദ്ധതിയിൽ തൊഴിൽ നേടാനായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുപ്പെടുവിച്ചപ്പോൾ അതിനെതിരെ സമരം ചെയ്യാനായുള്ള സമീപനമാണ് കേരള യുവജന കമ്മീഷനും സർക്കാരും ചെയ്തത് .
ദിനംപ്രതി ലഹരിഉപയോഗം ചെറുപ്പക്കാരുടെ ഇടയിൽ കൂടിയ വാരികായാണ് . പുറത്തു നിന്നും അതിർത്തി കടന്നെത്തുന്ന വീര്യം കൂടിയ മയക്കുമരുന്ന് വില്പനക്കാരായ ഏജന്റുകളായി നമ്മുടെ യുവ തലമുറ മാറുന്നു . ഈ മാരകമായ ലഹരി ഉപയോഗം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് . സ്‌കൂളുകളിലും കോളേജുകളിലും സുലഭമായി ഇവ വിറ്റഴിക്കപ്പെടുന്നു . കമ്മീഷനും, കേരളം സർക്കാരും ലഹരിക്കെതിരെ നിരവധി പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ലഹരിഉപയോഗം കുത്തനെ കൂടുകയാണ് നമ്മുടെ നാട്ടിൽ . തൊഴിൽ നഷ്ടപ്പെട്ടപ്പെട്ടു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ഒരു വിഭാഗം ചെറുപ്പക്കാർ മാറുന്നു. അതെ സമയം ചെറുപ്പക്കാർ തന്റെ അവകാശങ്ങൾക്ക് വേണ്ടി സർക്കാർ മന്ദിരങ്ങളുടെ മുന്നിൽ നാളുകളോളം സമരം ചെയ്യുമ്പോൾ കേരള യുവജനക്കമ്മീഷൻ ചെയർമാനായ ചിന്ത ജെറോം ദിവസവും ഫേസ്ബുക്കിലൂടെ ഫോട്ടോഷൂട്ട് പ്രദർശനം നടത്തി അവരെ പരിഹസിക്കുകയാണെന്ന് സമൂഹമാദ്ധ്യമങ്ങൾ പറയുന്നു .
















Comments