ന്യൂഡൽഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് മലയാളത്തിന്റെ അഭിമാനം പി ടി ഉഷ. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ സാന്നിദ്ധ്യത്തിൽ രാജ്യസഭാ ഹാളിൽ വെച്ച് രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാഷ്‌ട്രഭാഷയായ ഹിന്ദിയിലായിരുന്നു പി ടി ഉഷയുടെ സത്യപ്രതിജ്ഞ.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത പി ടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അഭിനന്ദിച്ചു. പി ടി ഉഷാജിയെ പാർലമെന്റിൽ കാണാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി ടി ഉഷയോടൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Glad to have met PT Usha Ji in Parliament. @PTUshaOfficial pic.twitter.com/maRxU3cfYb
— Narendra Modi (@narendramodi) July 20, 2022
പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പറഞ്ഞിരുന്നു. ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്ലറ്റുകളെ സംഭാവന ചെയ്യാൻ, കഴിഞ്ഞ വർഷങ്ങളിൽ അവർ നടത്തുന്ന പ്രയത്നങ്ങളും തുല്യ പ്രാധാന്യം അർഹിക്കുന്നതാണെന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ലഭിച്ച പി ടി ഉഷയെ അഭിനന്ദിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കായിക താരം എന്ന നിലയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പി ടി ഉഷയെ എം പി ആയി ശുപാർശ ചെയ്തത്. സുരേഷ് ഗോപിക്ക് ശേഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയാണ് പി ടി ഉഷ.
















Comments