ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ റേഷൻ കാർഡുകളും ഡിജിറ്റലായി. 19.5 കോടി റേഷൻ കാർഡുകൾ ഡിജിറ്റലാക്കിയതായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജൻ വ്യക്തമാക്കി.
ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴിലുള്ള 19.5 കോടി റേഷൻ കാർഡുകളിൽ 99 ശതമാനം കാർഡുകളും ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ലിങ്കിംഗ് നടപടി പൂർത്തിയാക്കുന്നതിനായി സെപ്തംബർ 30 വരെ സംസ്ഥാനങ്ങൾക്ക് സമയം നൽകിയതായും അറിയിച്ചു.
പൊതുവിതരണ സംവിധാനത്തിൽ സുതാര്യത കൊണ്ടുവരുന്നതിനായി സർക്കാർ എൻഡ്-ടു എൻഡ് കമ്പ്യൂട്ടറൈസേഷൻ ഓഫ് ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ഓപ്പറേഷൻസ് (ടിപിഡിഎസ്) പദ്ധതി ആരംഭിച്ചു. ഗുണഭോക്തക്കളുടെ വിവരങ്ങൾ, സുതാര്യത പോർട്ടൽ, പരാതി പരിഹാത സംവിധാനം, ഓൺലൈൻ വിഹിതം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പദ്ധതി പ്രകാരം നടക്കും.
ഇലക്ട്രാണിക് പോയ്ന്റ് ഒാഫ് സെയിൽ (ഇപോസ്) ഉപകരണങ്ങൾ സ്ഥാപിക്കുന്നതും വിജയകരമായി പൂർത്തികരിക്കുകയാണ്. ഇലക്ട്രാണിക് രീതിയിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനമാണ് ഇപോസ് മെഷീനിലുള്ളത്. 5.33 ലക്ഷത്തോളം വരുന്ന ന്യായവില കടകളിൽ 5.32 ലക്ഷം കടകളിൽ ഇപോസ് മെഷീനുകൾ സ്ഥാപിക്കാൻ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ റേഷൻ കാർഡുകൾ സുതാര്യത പോർട്ടൽ വഴി ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.
















Comments