ബംഗളൂരു: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐൻഎസ് വിക്രമാദിത്യയിൽ അഗ്നിബാധ. ഇന്നലെ രാത്രിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കർണാടകയിലെ കാർവാർ തീരത്തിന് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്നു വിക്രമാദിത്യ. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീയണച്ചു.
ഇത് മൂന്നാമത്തെ തവണയാണ് ഐൻഎസ് വിക്രമാദിത്യയിൽ തീപ്പിടുത്തമുണ്ടാകുന്നത്. 2019 ൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഒരു സെെനിക ഉദ്യോഗസ്ഥന് ജീവഹാനി സംഭവിക്കുകയും പത്തോളം സെെനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2021 ലും കപ്പലിന് തീപ്പിടിച്ചിരുന്നു.
സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.അഗ്നിബാധയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ ഉന്നതതല നേതൃത്വം ഉത്തരവിട്ടു.
റഷ്യന് നിർമ്മിത കപ്പലായ വിക്രമാദിത്യ 2013 ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. മിഗ് 29കെ ഫൈറ്റർ ജെറ്റുകളും കമോവ് ഹെലികോപ്റ്ററുകളും അടങ്ങുന്നതാണ് എയർ വിംഗ്.284 മീറ്റർ നീളവും 60 മീറ്റർ ഉയരവും 40,000 ടൺ ഭാരമുള്ള ഈ കപ്പൽ ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലുതും ഭാരമേറിയതുമായ കപ്പലാണ്.
















Comments