ന്യൂഡൽഹി : കേരളത്തിലെ റോഡുകളുടെ വികസനത്തിനായി തുക അനുവദിച്ച് കേന്ദ്ര സർക്കാർ. രണ്ട് റോഡ് നവീകരണ പദ്ധതികൾക്കായി 35 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പിഎം ഗതിശക്തിക്ക് കീഴിലാണ് റോഡ് വികസനം നടക്കുക.
എറണാകുളം ജില്ലയിൽ തങ്കളം-തൃക്കരിയൂർ-ആയക്കാട്-മുതക്കുഴി-വേട്ടമ്പാറ റോഡിന്റെ നവീകരണത്തിനാണ് അനുമതി. 12 കിലോമീറ്റർ റോഡിന്റെ വികസന പ്രവർത്തനങ്ങൾ നടത്തും. ഇത് കൂടാതെ ഇടുക്കി ജില്ലയിൽ 13.7 കിലോമീറ്റർ ദൈർഘ്യമുള്ള നെടുങ്കണ്ടം-പച്ചടി-മഞ്ഞപ്ര-മേലേചിന്നാർ റിവർ വാലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.
506 കോടി 14 ലക്ഷം രൂപയുടെ 30 പദ്ധതികൾക്ക് സിആർഐഎഫ് സ്‌കീമിൽ കേന്ദ്രത്തിൽ നിന്ന് അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു.
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഹൈക്കോടതി ഉൾപ്പെടെ രൂക്ഷ വിമർശനംനടത്തിയിരുന്നു. റോഡ് അപകടങ്ങളിലായി ആളുകൾ കൊല്ലപ്പെടാനുള്ള പ്രധാനകാരണം തന്നെ റോഡിലെ കുഴികളാണെന്ന ആരോപണങ്ങളാണ് ഉയർന്നത്.
എന്നാൽ ദേശീയപാതയിലാണ് കുഴികളെന്ന് നിയമസഭയിൽ പറഞ്ഞ് ശ്രദ്ധ തിരിച്ചുവിടാനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശ്രമിച്ചത്. കേരളത്തിലെ പിഡ്ബ്ല്യുഡി റോഡുകൾ പലതും കുളമായി കിടക്കുന്നത് മറച്ചുവെച്ചായിരുന്നു റിയാസിന്റെ പരാമർശം. എന്നാൽ ബിജെപി ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ റിയാസും സർക്കാരും പ്രതിരോധത്തിലായി. റോഡ് നവീകരണത്തിൽ കേന്ദ്രത്തെ പഴിചാരിയ മുഹമ്മദ് റിയാസിനുളള തിരിച്ചടി കൂടിയാണ് കേന്ദ്ര നടപടി.
















Comments