ഹാരിപോട്ടർ സിനിമകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല . ചെറുപ്പകാലത്തെ ത്രില്ലിംഗ് സിനിമകളിൽ പ്രധാനപ്പെട്ടതാണ് ഹാരി പോട്ടർ . ചൂലിന്റെ മുകളിൽ കയറി ആ കണ്ണടവെച്ച പൂച്ചകണ്ണ്കാരനായ മാന്ത്രികജാലക്കാരൻ പറന്നു പോയി അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്നത് കണ്ണെടുക്കാതെ നമ്മൾ കണ്ടിരുന്നിട്ടുണ്ട് . എന്നാൽ സിനിമകൾ പോലെ തന്നെ ഏറെ ആസ്വാദകരമാണ് ഗെയിമും . ജെ കെ റൗളിങ്ങിന്റെ നോവലായ ഹാരി പോട്ടർ ക്വാഡിച്ച് ഗെയിം ഇനി മുതൽ ക്വാഡ്‌ബോൾ എന്ന പേരിൽ അറിയപ്പെടും. ട്രാൻസ്‌ജെൻഡേഴ്സിനെതിരെ താൻ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് ഇത്തരം ഒരു തീരുമനത്തിൽ എത്തിച്ചേർന്നതെന്നതെന്ന് ഗെയിമിന്റെ സംഘാടകർ പറയുന്നു . ക്വാഡിച്ച് വ്യാപാര മുദ്രയുടെ അവകാശം തങ്ങൾക്കില്ലാത്തതു കൊണ്ടാണ് സംഘാടകർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് മറ്റൊരു വാദം .
ഹാരി പോട്ടർ ക്വാഡിച്ച് ഗെയിം ഏതൊരാളെയും പിടിച്ചിരുത്തന്നതാണ് . രണ്ടു ചൂലുകളുമായി പ്രതിഭാസം തീർക്കുന്ന രണ്ട് മാന്ത്രികജാലക്കാർ തമ്മിലുള്ള കളിയാണിത് . ചൂലുകളിൽ പിടിമുറുക്കി പറക്കുന്നവർ തന്റെ മുന്നിലുള്ള വളയത്തിനുള്ളിലൂടെ കയ്യിലുള്ള ബോൾ എറിഞ്ഞു ഗോൾ അടിക്കുന്നതാണ് കളി . വളരെ ഏറെ വാശിയും ആസ്വാദകരവുമായ കളി ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ് . വളയത്തിനുള്ളിലൂടെ പന്തെറിഞ്ഞു ഗോളടിച്ചാൽ ഓരോന്നിനും 10 പോയിന്റ് വീതം ലഭിക്കും . സ്വീക്കർ ഗോൾഡൻ സ്നിക് പിടിച്ചെടുക്കുന്ന ടീമിന് 150 പോയിന്റ് അധികമായി ലഭിക്കുമെന്നതാണ് കളിയുടെ മറ്റൊരു പ്രത്യേകത .
വടക്കേ അമേരിക്കയിലെ കായിക വിഭാഗത്തിന്റെ രണ്ട് ഗവേണിംഗ് ബോഡികളായ യു എസ് ക്വാഡ്ബോളും മേജർ ലീഗ് ക്വാഡ്ബോളും സംയുക്തമായി ചേർന്നുകൊണ്ട് ഇന്ന് പുതിയ പേര് പ്രഖ്യാപിച്ചത് .
ഈ വരുന്ന വേനൽക്കാലത്ത് കുട്ടികളെയും മുതിർന്നവരെയും ത്രില്ലടിപ്പിക്കുന്ന കളി പുതിയ ശൈലിയിൽ പുറത്തിറക്കാനാണ് തീരുമാനമെന്നു സംഘാടകർ പറഞ്ഞു .
















Comments