തൃശൂർ: തൃശൂരിൽ ഓട്ടോ ഡ്രൈവറുടെ പക്കൽ നിന്ന് കള്ളനോട്ടുകൾ പിടികൂടി. 5,000 രൂപ മൂല്യം വരുന്ന നോട്ടുകളാണ് പിടികൂടിയത്. കട്ടിലപൂർവ്വം സ്വദേശി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. 38 കാരനായ ഇയാൾ തന്റെ ഓട്ടോയിലെ യാത്രക്കാർക്കാണ് കള്ളനോട്ട് നൽകിയിരുന്നത്.
യാത്രാക്കൂലി നൽകുമ്പോൾ കള്ളനോട്ടായിരുന്നു ഇയാൾ യാത്രക്കാർക്ക് നൽകിയിരുന്നത്. നൂറ്, 200, അൻപത് രൂപയുടെ കള്ളനോട്ടുകളാണ് ജോർജ്ജിന്റെ കൈയ്യിൽ നിന്നും കണ്ടെത്തിയത്.
ഇയാൾക്ക് കള്ളനോട്ട് ആരെങ്കിലും വിതരണം ചെയ്തതാണോ അതോ സ്വന്തമായി നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments