ന്യൂഡൽഹി: സഭാ നടപടികൾ അലങ്കോലപ്പെടുത്തുന്ന കോൺഗ്രസ്സ് നടപടികൾക്ക് ചുട്ട മറുപടിയുമായി ബിജെപി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയയെ ഇഡി ചോദ്യംചെയ്യാൻ വിളിച്ച വിഷയത്തിലാണ് കോൺഗ്രസ്സ് ബഹളം തുടരുന്നത്. സഭയിൽ കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയാണ് ബിജെപിയ്‌ക്കായി മറുപടി നൽകിയത്.
‘സോണിയയെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ല സഭ ചർച്ച ചെയ്യേണ്ടത്. സോണിയ അമാനുഷിക നേതാവൊന്നുമല്ല. ഇത്തരം ബഹളങ്ങൾ അംഗീകരിക്കാനുമാവില്ല. രാജ്യത്തി ന്റെ പൊതുവിഷയങ്ങളെന്ത് ഉന്നയിച്ചാലും അത് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാറും ബിജെപിയും തയ്യാറാണ്. എന്നാൽ സഭയുടെ വിലപ്പെട്ട സമയമാണ് നിങ്ങൾ അപഹരി ക്കുന്നത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ എത്തുന്ന മുറയ്‌ക്ക് ചർച്ചചെയ്യാൻ തീരുമാനിച്ച വിഷയം അവതരിപ്പിക്കാം. അത് പ്രതിപക്ഷത്തിന്റെ സമുന്നത നേതാക്കളെ അറിയി ച്ചിട്ടുമുണ്ട്.’ പ്രൽഹാദ് ജോഷി തുറന്നടിച്ചു.
ഇന്നലെ മുതൽ സോണിയയെ ചോദ്യം ചെയ്യാൻ ഇഡി വിളിച്ചുവരുത്തിയതിനെ ചൊല്ലി കോൺഗ്രസ് സഭയിൽ ബഹളം തുടരുകയാണ്. ഇതിനെതിരെയാണ് ബിജെപി മന്ത്രിമാർ ശക്തമായി പ്രതികരിച്ചത്. രാജ്യത്തെ ഏതെങ്കിലും സുപ്രധാന വിഷയത്തിൽ കോൺഗ്രസ്സിന് എന്തെങ്കിലും നയമുണ്ടോ എന്ന ബിജെപിയുടെ ചോദ്യത്തിനും പ്രതിപക്ഷത്തിന് മറുപടിയുണ്ടായില്ല. പ്രമുഖ കോൺഗ്രസ്സ് നേതാക്കളെല്ലാം ബഹളത്തിനൊപ്പം തുടരുന്നതിനെ ബിജെപി ആയുധമാക്കുകയാണ്.
















Comments