മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കള്ളക്കേസ് എടുത്തതിനെ വിമർശിച്ച് രംഗത്തെത്തിയ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ കമ്മന്റിന് ലൈക്കടിച്ച് എളമരം കരീം. കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരായ ചാനൽ ചർച്ചയ്‌ക്കിടെ എളമരം കരീം എംപിയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് വിനു വി ജോണിനെതിരേ പോലീസ് കേസെടുത്തത്.
വിനു വി ജോണിനെതിരെയുള്ള നടപടിയെ ട്വിറ്ററിലൂടെ ശ്രീജിത്ത് പണിക്കർ വിമർശിക്കുകയായിരുന്നു. എന്നാൽ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിൽ ന്യായീകരണവുമായി എളമരം കരീമും എത്തി. എംപിയുടെ ന്യായീകരണത്തിന് ‘നൈസ് ക്യാപ്സൂൾ’ എന്ന് ശ്രീജിത്ത് പണിക്കർ മറുപടി നൽകുകയും ചെയ്തു. ഇതിന് എളമരം കരീം ലൈക്ക് അടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർന്നു.
തന്റെ കമന്റിന് ലൈക്ക് അടിച്ച എപിയെ ട്രോളി ശ്രീജിത്ത് പണിക്കർ വീണ്ടും രംഗത്തെത്തി. ചിരിച്ച് ഒരു വഴിക്കായെന്നാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. പിന്നാലെ ശ്രീജിത്തിന്റെ പോസ്റ്റിൽ എംപിയെ ട്രോളി കമന്റുകൾ നിറയുകയാണ്. ‘മൂപ്പരെ ഗുളിക കഴിക്കാൻ ഓർമിപ്പിച്ചതിനു നന്ദി കാണിച്ചതാവും’, ‘ഒരു കൈയബദ്ധം, നാറ്റിക്കരുത്’, ‘ക്യാപ്സൂളിന്റെ ചുവന്ന കളർ കണ്ടപ്പോൾ പാർട്ടിയുടെ ആളാണെന്ന് ഓർത്തു കാണും’ എന്നിങ്ങനെ നിറയുന്നു കമന്റുകൾ.
Comments