കൊൽക്കത്ത: പഞ്ചിമബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ സർക്കാരിന് തിരിച്ചടി. വ്യവസായ വകുപ്പ് മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായി. (അദ്ധ്യാപക നിയമന അഴിമതി) എസ്.എസ്.സി റിക്രൂട്ട്‌മെന്റ് കേസിലാണ് പാർത്ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തത്.
ഇയാൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അഴിമതി ആരോപണം നേരിട്ടിരുന്നു. ഇന്നലെ മുതൽ മന്ത്രിയുടെ വസതിയിൽ ഇഡി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ മന്ത്രിയുടെ അടുത്ത അനുയിയിയും നടിയുമായ അർപ്പിത മുഖർജി കസ്റ്റഡിയിലായിരുന്നു.
ഇവരുടെ വീട്ടിൽ നിന്ന് 21 കോടി രൂപയും 20 ഫോണുകളുമടക്കം നിരവധി സാധനങ്ങളാണ് കണ്ടെടുത്തത്. ഇഡി പരിശോധനയ്‌ക്ക് അല്പസമയം മുൻപ് ഇവരുടെ വീട്ടിലെ ഏഴോളം ആഡംബരക്കാറുകൾ കടത്തിയെന്ന് ആരോപണമുണ്ട്. അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 20 കോടിയോളം രൂപ എസ്എസ്സി അഴിമതിയിൽ നിന്നുള്ള തുകയാണെന്നാണ് ഇഡി സംശയിക്കുന്നത്.
നേരത്തെ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരിയുടെയും എംഎൽഎ മാണിക് ഭട്ടാചാര്യയുടേയും വീട്ടിൽ എസ്എസ്സി അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തിയിരുന്നു.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തി കോടികൾ തട്ടിയെന്നതാണ് പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്എസ്സി) അഴിമതി കേസ്. എസ്എസ്സി അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് നിലവിൽ വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
















Comments