സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേൽക്കോയ്മാക്കെതിരെ പോരാടി വീരമൃത്യു വരിച്ച ധീര വിപ്ലവകാരി ; ഇന്ന് ചന്ദ്രശേഖർ ആസാദ് ജന്മദിനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേൽക്കോയ്മാക്കെതിരെ പോരാടി വീരമൃത്യു വരിച്ച ധീര വിപ്ലവകാരി ; ഇന്ന് ചന്ദ്രശേഖർ ആസാദ് ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേൽക്കോയ്മക്കെതിരെ പോരാടാൻ തന്റെ ജീവനും ജീവിതവും നാടിനായി സമർപിച്ച് വീര ഇതിഹാസം സൃഷ്‌ടിച്ച ചന്ദ്രശേഖർ ആസാദിന്റെ ജന്മദിനമാണിന്നു . സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു കൊടുങ്കാറ്റായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃ സ്ഥാനത്തേക്ക് കടന്നുവന്നവനായിരുന്നു ആസാദ് . ബ്രിട്ടീഷ്കാരുടെ ചോര തുപ്പുന്ന തിട്ടൂരത്തിനെതിരെ പോരടിക്കാൻ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ച ആസാദിന് ക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് . ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് സമരം ചെയ്യാൻ പ്രേരിപ്പിച്ച ആ കൊച്ചു പയ്യൻ അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായിട്ടാണ് ചന്ദ്രശേഖർ സീതാറാം തിവാരി ജനിച്ചത് . പതിനാലാം വയസ്സിൽ സംസ്‌കൃത പഠനത്തിനായി വാരാണസിയിലെ ഒരു സ്കൂളിൽ ചേർന്നു. വളരെ ചെറിയ പ്രായത്തിൽ അതിയായ ദേശഭക്തി ഉണ്ടായിരുന്ന ചന്ദ്രശേഖർ തിവാരിക്ക് ദേശീയ പോരാട്ടത്തിൽ പങ്കെടുക്കുന്നവരോട് പ്രത്യേക മതിപ്പായിരുന്നു . തന്റെ സഹപാഠികളോട് അവരെപ്പറ്റി സംസാരിക്കുകയും നമ്മളും അവരെ പോലെ ആയി തീരണമെന്നും പറയുമായിരുന്നു . വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവണം എന്ന ചിന്താഗതി വച്ചു പുലർത്തുകയും അതിനു വേണ്ടി ചെറിയ പ്രഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്ത . ഒരിക്കൽ പിടിക്കപ്പെട്ട അദ്ദേഹത്തെ കോടതിൽ ഹാജരാക്കി . നിന്റെ പേരെന്താണെന്ന് ചോദിച്ച ജഡ്‌ജിയെ ഞെട്ടിച്ചു കൊണ്ട് തീപാറുന്ന മറുപടിയാണ് ആ കൊച്ചു ബാലൻ പറഞ്ഞത് . മേരാ നാം ചന്ദ്രശേഖർ ആസാദ് . മേരാ ബാപ് ക നാം ആസാദ് ഹേ , മേരാ ഘർ കാരാഗ്രഹ് ഹേ . ഒരു നിമിഷം കൊണ്ട് കോടതി പരിസരം ഞെട്ടി തെറിക്കുകയായിരുന്നു . അന്ന് മുതൽ അവൻ ചന്ദ്രശേഖർ ആസാദ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .

എന്നാൽ കോടതി ശിക്ഷിച്ച ആസാദ് അവിടെ ഏറ്റു വാങ്ങിയത് 15 ചാട്ടവാറടിയായിരുന്നു . ഒരോ അടിയും ഏറ്റുവാങ്ങുമ്പോഴും ശരീരത്തിൽ നിന്നും രക്തവും മാംസവും തെറിച്ചുവീഴുന്നുണ്ടായിരുന്നു . പക്ഷെ അവനിലെ ദേശീയ വികാരം ഒരിറ്റു കണ്ണുനീർ പോലും ഈ നരധപന്മാർക്കു മുന്നിൽ വീഴ്‌ത്താതെ വന്ദേ മാതരം മുഴക്കി ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധിച്ചു. അന്ന് അടിയേറ്റു വീണ ആസാദിനെ സഹപ്രവർത്തകർ ചേർന്ന് എടുത്ത് കൊണ്ടുപോകുമ്പോൾ തന്റെ കണ്ണിൽ പകയുടെ പ്രതികാരാഗ്നികൾ ആളി കത്തുന്നുണ്ടായിരുന്നു . പിന്നീടതൊരു കൊടുങ്കാറ്റ്‌ പോലെ ആഞ്ഞടിക്കുകയായിരുന്നു

എന്നാൽ തന്നെ ക്രൂരമയായി പീഡിപ്പിച്ച വെള്ളക്കാരോട് തെരുവിൽ ഇറങ്ങി പോരാടാൻ ആ ചെറുപ്പക്കാരൻ തീരുമാനിച്ചു . ബ്രിട്ടീഷ്കാരോട് സന്ധിയില്ലാത്ത സമരം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു . ഒരിക്കൽ വൈസ്രോയി സഞ്ചരിച്ച തീവണ്ടി കത്തിച്ച് തന്റെ പ്രതികാരാഗ്നിയിൽ പണിതീർത്ത വാൾമുനക്ക് ആസാദ് മൂർച്ച കൂട്ടി . ശേഷം ദില്ലി അക്രമം നടത്താനുള്ള ഗൂഡാലോചനയിലേക്ക് കടന്നു . ബ്രിട്ടീഷ്ക്കാരോട് പടപൊരുതാൻ ആയുധങ്ങളും , ബോംബും തുടങ്ങിയ സാമഗ്രികൾ ആവശ്യമാണെന്ന് പറഞ്ഞുഅദ്ദേഹം ബോംബ്‌ നിർമ്മാണത്തിന് തുടക്കമിട്ടു . ഒരുനിമിഷം പോലും വെറുതെ കളയാതെ ബ്രിട്ടീഷുകാരോട് സമരം ചെയ്യുകയായിരുന്നു ആസാദ് . ലാഹോറിൽ നടന്ന വെടിവെപ്പും കാകോരി ഗൂഡാലോചനയുമെല്ലാം അക്ഷരാർത്ഥത്തിൽ ബ്രിട്ടിഷ്കാർക്ക് കൂടുതൽ ശത്രുത ഉണ്ടാക്കുന്നതിനു കാരണമായി . ബ്രിട്ടീഷുകാർക്കു നിരന്തരം തലവേദനായായ ആസാദിന്റെ തലക്ക് അന്ന് 10000 രൂപ വിലയിട്ടു .

തന്റെ കൂടെ ഉള്ളവരെ ചേർത്ത് നിർത്തി അദ്ദേഹം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവ പ്രസ്ഥാനം വീണ്ടും പുനഃസ്സംഘടിച്ചു . ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതാൻ ആസാദ് തയ്യാറെടുക്കുമ്പോൾ അത് യുവാക്കൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി . കൂടുതൽ ചെറുപ്പക്കാർ ആസാദിൽ ആകൃഷ്ടരായി ദേശീയതയുടെ പാതയിലേക്ക് വന്നു . എന്നാൽ ഇന്ത്യൻ ദേശീയതക്ക് വേണ്ടി പ്രവർത്തിക്കുന്ന വിപ്ലവകാരികളെ അമർച്ച ചെയ്യാൻ ബ്രിട്ടീഷുകാർ ഒരു കമ്മീഷനെ നിയമിച്ചു .എ.എസ്.റൗളെറ്റ് ആയിരുന്നു കമ്മീഷന്റെ തലവൻ . ഇദ്ദേഹം വിപ്ലവകാരികളെ അടിച്ചൊതുക്കാനുള്ള നിരവധി പരിഷ്കരണങ്ങൾ നടത്തി . പൊലീസിന് കൂടുതൽ സ്വാതന്ത്ര്യം നൽകി . വിപ്ലവകാരികളെ ഏത് വിധേനയും അമർച്ച ചെയ്യുകയെന്നത് മാത്രമായിരുന്നു അവർക്ക് കൊടുത്ത നിർദ്ദേശം .

എന്നാൽ രാജ്യവ്യാപകമായി ഇതിനെതിരെ വലയ പ്രതിഷേധങ്ങൾ ഉയർന്നു വന്നു . നിരവധി ക്രമ സംഭവങ്ങൾ അരങ്ങേറി .ഇങ്ങനെ ഇരിക്കുമ്പോളാണ് 1919 ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. പഞ്ചാബിലെ ജാലിയൻ വാലാബാഗിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്ത്തിനായി ഒത്തുകൂടിയ വിപ്ലവകാരികളക്കെതിരെ ക്രൂരമായ രീതിയിൽ വെടി വെപ്പ് നടത്തുകയായിരുന്നു . ആയിരക്കണക്കിന് വിപ്ലവകാരികൾ അവിടെ കൊല്ലപ്പെട്ടു . ഈ സംഭവം കാട്ടുതീ പോലെ ഭാരതം മുഴുവനും പടർന്നു പിടിച്ചു . ഭഗത് സിംഗിനെ പോലുള്ള ധീര വിപ്ലവകാരികൾ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായി മുന്നോട്ട് വന്നു .

അടിയുറച്ച ആത്മരോഷത്തിൽ നിന്നും 1921 ൽ കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. വിദ്യാർത്ഥികളെല്ലാം വിദ്യാലയങ്ങൾ ഉപേക്ഷിച്ച് സമരത്തിന്റെ ഭാഗമായി . സമരവുമായി ബന്ധപ്പെട്ടു നിരവധി സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും ചന്ദ്രശേഖർ പങ്കെടുത്തു . സിരകളിൽ തീപിടിക്കുന്ന പ്രസംഗങ്ങൾ നടത്തി അദ്ദേഹം ചെറുപ്പക്കാരെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി .
ഇന്ത്യ മുഴുവനും നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനം വ്യാപിച്ചു . ചെറുപ്പക്കാർ കൂടുതൽ ആകൃഷ്ടരായി . ബ്രിട്ടീഷ്കാരോട് സന്ധിയില്ലാത്ത സമരം ചെയ്യാൻ അദ്ദേഹം അവരുടെ മുന്നിൽ തന്നെ നിന്നു.
1931 ഫെബ്രുവരി 27 ന് ആൽഫ്രഡ് പാർക്കിൽ രാജ് ഗുരുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രിട്ടീഷ് സൈന്യം പാർക്ക് വളയുകയും തുടരെ വേദി ഉതിർക്കുകയും ചെയ്തു . അവസാന നിമിഷം വരെ പോരാടി നിന്ന അദ്ദേഹം തന്റെ പ്രതിജ്ഞ നിറവേറ്റുകയാണ്‌ ചെയ്തത് . സ്വയം ആത്മഹത്യ ചെയ്യേണ്ടി വന്നാലും തൻ ഒരിക്കലും ബ്രിട്ടീഷ്കാരുടെ തൂക്കുമരത്തിൽ കയറില്ല എന്നാണ് പറഞ്ഞത് . പാർക്കിൽ ഒരു മരത്തിനു പിന്നിൽ ഒളിച്ചിരുന്ന ആസാദ് സ്വന്തം തോക്കിലെ അവശേഷിച്ച വെടി ഉതിർത്ത് വീരമൃത്യു വരിച്ചു . ഭാരതത്തിന്റെ സ്വാതന്ത്ര്യം മാത്രമാണ് തന്റെ ലക്‌ഷ്യം എന്ന് പറഞ്ഞ ആസാദ് അലഹാബാദിലെ ആൽഫ്രഡ്‌ പാർക്കിനു തന്റെ സ്വന്തം രക്തം കൊണ്ട് ആസാദ്‌ പാർക്കെന്ന് എഴുതി ചേർത്തു

Tags: freedom fightersCHANDRASEKHAR AZAD
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies