ന്യൂഡൽഹി: ജന്മവാർഷിക ദിനത്തിൽ സ്വാതന്ത്ര്യ സമരസേനാനികളായ ലോകമാന്യ തിലകിനും ചന്ദ്രശേഖർ ആസാദിനും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാദിനെയും തിലകിനെയും കുറിച്ച് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ മൻ കീ ബാത്തിലെ ഭാഗവും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ജന്മവാർഷിക ദിനത്തിൽ ഭാരതാംബയുടെ വീരപുത്രന്മാരായ ലോകമാന്യ തിലകിനും ചന്ദ്രശേഖർ ആസാദിനും മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. ധീരതയുടെയും ദേശസ്നേഹത്തിന്റെയും പ്രതീകമാണ് ഈ മഹാന്മാർ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
I bow to two greats sons of Maa Bharti, Lokmanya Tilak and Chandra Shekhar Azad on their birth anniversary. These two stalwarts epitomise courage and patriotism. Sharing what I had spoken about them during #MannKiBaat a few years ago. pic.twitter.com/GuhXVxWZfa
— Narendra Modi (@narendramodi) July 23, 2022
1856ൽ ആയിരുന്നു ലോകമാന്യ ബാലഗംഗാധര തിലകിന്റെ ജനനം. 1906ൽ ആണ് ചന്ദ്രശേഖർ ആസാദ് ജനിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ സ്വയംഭരണത്തിനായി സ്വരാജ് എന്ന ആശയം മുന്നോട്ട് വെച്ച നേതാവാണ് ലോകമാന്യ തിലക്. കേസരി, മറാഠാ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു.
പതിനഞ്ചാമത്തെ വയസ്സിൽ, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലേക്ക് എത്തിയ നേതാവായിരുന്നു ചന്ദ്രശേഖർ ആസാദ്. ശത്രുക്കളുടെ വെടിയുണ്ടകൾ ഏൽക്കാൻ ഞങ്ങൾ തയ്യാർ. ഞങ്ങൾ സ്വതന്ത്രരായിരുന്നു, ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ബ്രിട്ടീഷ് അധികാരികളുടെ മുഖത്ത് നോക്കി അദ്ദേഹം വെല്ലുവിളിച്ചു.
















Comments