സൂര്യ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാടിവാസലി’ന്‍റെ ഗ്ലിംപ്‍സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാടിവാസൽ. സൂര്യയുടെ നാല്പത്തിയൊമ്പതാം പിറന്നാൽ ആഘോഷിക്കുന്ന വേളയിലാണ് വീഡിയോ ആരാധകർക്കും സിനിമാ പ്രേമികൾക്കുമായി പുറത്ത് വിട്ടിരിക്കുന്നത്.
മികച്ച ക്വാളിറ്റിയോടെ ജെല്ലിക്കെട്ട് കാളയുടെ ചലനങ്ങൾ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ പാഞ്ഞടുക്കുന്ന കാളയെ കീഴ്പ്പെടുത്താൻ നോക്കുന്ന സൂര്യയെയാണ് കാണാൻ കഴിയുന്നത്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന സി.എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയാണ് വെട്രിമാരൻ സിനിമ ഒരുക്കുന്നത്.
തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജെല്ലിക്കെട്ട് മത്സരത്തിൽ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ഏറെ ജനപ്രിയമായ നോവലാണിത്. ജെല്ലിക്കെട്ട് ഏറെ പ്രാധാന്യം കല്പിക്കുന്ന മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ്.താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Comments